എല്ലായിടത്തും പകുതി സീറ്റുകൾ കൂടില്ല, ജനസംഖ്യ നിയന്ത്രിച്ചവർക്ക് തിരിച്ചടിയുണ്ടാകില്ല; മണ്ഡല പുനർ നിർണ്ണയത്തിൽ സമവായത്തിനൊരുങ്ങി കേന്ദ്രം

Published : Apr 15, 2026, 02:22 AM IST
Indian Parliament winter session dates

Synopsis

ഓരോ സംസ്ഥാനത്തെയും സീറ്റുകളുടെ എണ്ണം മണ്ഡല പുനർനിർണയ കമ്മീഷൻ നിശ്ചയിക്കും. ആകെ സീറ്റുകളുടെ എണ്ണം 850 ആയിരിക്കും എന്നേ നിശ്ചയിച്ചിട്ടൊള്ളുവെന്നും ഓരോ സംസ്ഥാനത്തും എത്ര വീതം കൂടും എന്നത് ചർച്ചകൾക്ക് ശേഷം നിശ്ചയിക്കാമെന്ന് സർക്കാർ അറിയിച്ചു.

ദില്ലി: ലോക്സഭ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്താനുള്ള നീക്കം വിവാദമായതോടെ മണ്ഡല പുനർ നിർണ്ണയത്തിൽ സമവായത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. എല്ലായിടത്തും പകുതി സീറ്റുകൾ കൂടും എന്ന നിർദ്ദേശം ഒഴിവാക്കിയത് സമവായത്തിനാണെന്നും ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടാവില്ലെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്. ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ ആകെ സീറ്റുകളുടെ എണ്ണം  850 ആയിരിക്കും എന്നേ നിശ്ചയിച്ചിട്ടൊള്ളുവെന്നും ഓരോ സംസ്ഥാനത്തും എത്ര വീതം കൂടും എന്നത് ചർച്ചകൾക്ക് ശേഷം നിശ്ചയിക്കാമെന്ന് സർക്കാർ അറിയിച്ചു.

ഓരോ സംസ്ഥാനത്തെയും സീറ്റുകളുടെ എണ്ണം മണ്ഡല പുനർനിർണയ കമ്മീഷൻ നിശ്ചയിക്കും. എല്ലായിടത്തും പകുതി സീറ്റുകൾ കൂടും എന്ന നിർദ്ദേശം ഒഴിവാക്കിയത് സമവായത്തിനാണെന്നുമാണ് വിലയിരുത്തൽ. ലോക്സഭ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്താൻ നിർദ്ദേശിക്കുന്ന ഭരണഘടന ഭേദഗതി ബില്ല് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ എംപിമാർക്ക് കൈമാറിയിരുന്നു. വനിതകൾക്കുള്ള മൂന്നിലൊന്ന് സീറ്റുകൾ മാറിമാറി നിശ്ചയിക്കുമെന്നും ബില്ല് ചൂണ്ടിക്കാട്ടുന്നു. പാർലമെൻറ് സീറ്റുകൾക്ക് അനുസരിച്ച് നിയമസഭ സീറ്റുകളുടെ എണ്ണവും സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ പുനർനിശ്ചയിക്കും.

അതേസമയം മണ്ഡലപുനർനിർണ്ണയത്തിനുള്ള നിർദ്ദേശം നടപ്പാക്കിയാൽ ജനം തെരുവിലിറങ്ങുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുന്നറിയിപ്പ് നല്കി.മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള തെക്കേ ഇന്ത്യൻ മുഖ്യമന്ത്രിമാർക്ക് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ കത്തയച്ചിരുന്നു. ലോക്സഭാ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള കേന്ദ്രനീക്കത്തിനെതിരെ ഒരുമിച്ച് നിൽക്കണമെന്നും തെക്കേ ഇന്ത്യക്കായി ഒന്നിക്കാമെന്നും കത്തിൽ പറയുന്നു. പതിറ്റാണ്ടുകളായുള്ള തെക്ക്, വടക്ക് വേർതിരിവ് ആഴത്തിലാക്കാനുള്ള നടപടികളാണ് നടക്കുന്നതെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ ഇതിനെതിരെ ഒന്നിച്ചുനിൽക്കണമെന്നും രേവന്ത് റെഡ്ഡി കത്തിലൂടെ ആവശ്യപ്പെട്ടു.രാഷ്ട്രീയ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റത്തെ ഒരുമിച്ച് ചെറുക്കാമെന്നും ദില്ലിയിൽ നമ്മുടെ ശബ്ദം സംരക്ഷിക്കാമെന്നും കത്തിൽ പറയുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹ മോചനത്തിന് വിസമ്മതിച്ച ഭർത്താവിനെ പിന്തുടർന്ന് വെടി വെച്ച് കൊന്നു, ഭാര്യയും കാമുകനുമടക്കം 5 പേർ അറസ്റ്റിൽ
ആദ്യം അധ്യാപികയായ ഭാര്യയെ വെട്ടിക്കൊന്നു, പിന്നാലെ 3 വയസുള്ള മകളെയും; നാടിനെ നടുക്കിയ കൊലപാതകം, 44 കാരനും ജീവനൊടുക്കി