ചലോ ദില്ലി; രാഹുൽ ​ഗാന്ധിക്കെതിരെ ബിജെപി നേതാക്കൾ രം​ഗത്ത്

Published : Nov 01, 2026, 02:11 PM IST
Rahul gandhi

Synopsis

ചലോ ദില്ലി റാലിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. ഉത്സവകാലത്ത് ദില്ലിയിലെ വ്യാപാരം തടസ്സപ്പെടുത്തി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ജെ പി നദ്ദയും നിതിൻ നബീനും ആരോപിച്ചു.

ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രം​ഗത്ത്. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവരാണ് കോൺഗ്രസെന്നും രാജ്യത്തെ 140 കോടി ജനങ്ങളെയല്ല, മൂന്ന് കോടി നുഴഞ്ഞുകയറ്റക്കാരെയാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്നും നിതിൻ നബീൻ ആരോപിച്ചു. ജനവിധി അംഗീകരിക്കാൻ രാഹുൽ ഗാന്ധി തയാറാകുന്നില്ല. ഹിമാചൽ പ്രദേശിലും കർണാടകയിലും കേരളത്തിലും വിജയിക്കുമ്പോൾ ജനാധിപത്യം വിജയിച്ചെന്ന് പറയുന്ന കോൺഗ്രസ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽ പരാജയപ്പെടുമ്പോൾ ജനാധിപത്യം അപകടത്തിലെന്നും പറയും. ഗാന്ധി കുടുംബത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ജനാധിപത്യം നടത്താനാണ് കോൺഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

രാംലീല റാലിക്കെതിരെ ജെ പി നദ്ദയും രം​ഗത്തെത്തി. രാജ്യത്ത് അശാന്തിയും അരാജകത്വവും സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമം. രാഹുൽ ഗാന്ധിയുടെ പിടിവാശി കാരണം വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്സവകാലത്ത് ദില്ലിയെ സ്തംഭിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. വ്യാപാരികളുടെ ഉപജീവനത്തെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് ആശങ്കയില്ല. ഉത്സവകാലത്ത് വൻ ജനക്കൂട്ടത്തെ ദില്ലിയിലെത്തിച്ച് വ്യാപാരം തടസ്സപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരികൾ നേതാക്കൾക്ക് കത്തയച്ചു. എന്നിട്ടും അത് കേൾക്കാതെ മുന്നോട്ട് പോയി. കോൺഗ്രസിന്റെ നടപടികളിൽ 'ഇന്ത്യ' സഖ്യത്തിലെ മറ്റ് കക്ഷികൾക്കും പങ്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയോടുള്ള വിരോധത്തിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെയും വെറുക്കുകയാണോ. രാജ്യത്തിന്റെ വികസനമല്ല, നാശം വ്യാപിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. കോൺഗ്രസിന്റെ 'അരാജകത്വ ടൂൾകിറ്റ്' പുറത്തായി. കലാപ രാഷ്ട്രീയമല്ല, ഭരണഘടനയും ജനവിധിയുമാണ് ഇന്ത്യയെ നയിക്കുന്നത്. രാംലീല റാലി കോൺഗ്രസിന്റെ രാഷ്ട്രീയ തകർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും നദ്ദ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ചലോ ദില്ലി'യിൽ വിറച്ച് തലസ്ഥാനം, 'ഗ്യാനേഷ് ജയിലിലാകും, മോദിയെയും ഷായെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും'; ജനസാഗരം സാക്ഷിയാക്കി രാഹുലിൻ്റെ പ്രഖ്യാപനം
'അടുത്ത മൂന്ന് തവണത്തെ തെരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്താൻ രാഹുലിന് കഴിയില്ല'; പരിഹാസവുമായി അമിത് ഷാ