കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയ്ക്ക് നീക്കം: 10 മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റത്തിന് സാധ്യത

Published : Jun 30, 2023, 07:36 AM ISTUpdated : Jun 30, 2023, 12:37 PM IST
കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയ്ക്ക് നീക്കം: 10 മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റത്തിന് സാധ്യത

Synopsis

അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കുന്നത്

ദില്ലി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വം മുന്നോട്ട് പോകുന്നു. മന്ത്രിസഭയിലെ 10 മന്ത്രിമാരുടെ വകുപ്പുകളിലാണ് മാറ്റത്തിന് ശ്രമം നടത്തുന്നത്. പാർലമെന്റ് സമ്മേളനത്തിന് മുൻപ് മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്നാണ് വിവരം. അതേസമം മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി.

Read More: 'വർഗീയ വിദ്വേഷവും ആശയക്കുഴപ്പവും ഉണ്ടാക്കാനാണ് മോദിയുടെ ശ്രമം'; ഏക സിവിൽ കോഡിനെതിരെ എം കെ സ്റ്റാലിൻ

തിങ്കളാഴ്ച പ്രധാനമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. മന്ത്രിസഭയിലെ മാറ്റങ്ങൾക്ക് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായും അമിത് ഷായുമായും ചർച്ച നടത്തിയിരുന്നു. രാഷ്ട്രപതിയുടെ വിദേശ സന്ദർശനം, ബിജെപിയുടെ വിവിധ സംസ്ഥാനങ്ങളിലെ നേതൃയോഗങ്ങൾ എന്നിവ ഈ ആഴ്ച തന്നെ നടക്കേണ്ടതിനാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തന്നെ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനമുണ്ടാകും.

Read More: ​​​​​​​മോദിയുടെ പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്, വിവാദ നിര്‍ദേശവുമായി ഡല്‍ഹി സര്‍വ്വകലാശാല

അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്ന് ഇക്കുറി കൂടുതൽ പ്രാധാന്യം ഉണ്ടായേക്കും. പരമാവധി സീറ്റുകൾ നേടാനാണ് ബിജെപി ശ്രമം. പ്രതിപക്ഷ പാർട്ടികൾ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ലക്ഷ്യമിട്ട് ഒരുമിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ച സാഹചര്യത്തിൽ കൂടിയാണ് മന്ത്രിസഭയടക്കം പുനഃസംഘടിപ്പിച്ച് കേന്ദ്രസർക്കാരിന്റെ മുഖം മിനുക്കൽ നടപടികൾ.

PREV
Read more Articles on
click me!

Recommended Stories

'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്
തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ