വിശക്കുന്നവരുടെ വയറ് നിറയ്ക്കാന്‍ 'റൊട്ടി ബാങ്ക്' പദ്ധതിയുമായി ചാരിറ്റബിള്‍ ട്രസ്റ്റ്

Published : May 18, 2019, 10:48 AM ISTUpdated : May 18, 2019, 10:51 AM IST
വിശക്കുന്നവരുടെ വയറ് നിറയ്ക്കാന്‍ 'റൊട്ടി ബാങ്ക്' പദ്ധതിയുമായി ചാരിറ്റബിള്‍ ട്രസ്റ്റ്

Synopsis

ഏകദേശം 1000 വീടുകളില്‍ നിന്ന് ഓരോ മണിക്കൂറിലും ചാരിറ്റബിള്‍ സ്വദേശിയുടെ നേതൃത്വത്തില്‍ റൊട്ടി ശേഖരിച്ച് വാളന്‍റിയര്‍മാരുടെ സഹായത്തോടെ ആവശ്യക്കാരിലേക്ക് എത്തിക്കുന്നു.

രാജ്കോട്ട്:  വിശക്കുന്നവരുടെ വയറ് നിറയ്ക്കാന്‍ 'റൊട്ടി ബാങ്ക്' പദ്ധതിയുമായി രാജ്‍കോട്ടിലെ ബോല്‍ബല ചാരിറ്റബിള്‍ ട്രസ്റ്റ്. പട്ടിണിയും ദുരിതവും അനുഭവിക്കുന്നവര്‍ക്ക് പുറമെ ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കും ഭക്ഷണം എത്തിച്ച് നല്‍കുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നില്‍. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് റൊട്ടി ബാങ്ക് എന്ന പേരില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ സഹായത്തോടെ വീടുകളില്‍ പാകം ചെയ്യുന്ന റൊട്ടികള്‍ ശേഖരിച്ച് ആവശ്യമായ ആളുകള്‍ക്ക് എത്തിച്ചു നല്‍കുന്ന പദ്ധതിയാണ് റൊട്ടി ബാങ്ക്. ഏകദേശം 1000 വീടുകളില്‍ നിന്ന് ഓരോ മണിക്കൂറിലും ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ റൊട്ടി ശേഖരിച്ച് വോളന്‍റിയര്‍മാരുടെ സഹായത്തോടെ ആവശ്യക്കാരിലേക്ക് എത്തിക്കുന്നു.

വിശന്ന വയറുമായി നഗരത്തില്‍ ഒരാള്‍ പോലും ഉറങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചാരിറ്റബിള്‍ ട്രസ്റ്റിലെ അംഗം പറഞ്ഞു.  രാജ്‍കോട്ടിന് പുറമെ ഔറംഗാബാദിലും റൊട്ടി ബാങ്ക്  ആരംഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുസ്ലിം വോട്ടുകൾ നീക്കം ചെയ്യാൻ സമ്മർദ്ദം; ബിഎൽഒയുടെ പരസ്യ ആത്മഹത്യ ഭീഷണിയിൽ തെര. കമ്മീഷൻ്റെ അന്വേഷണം, സംഭവം രാജസ്ഥാനിൽ
ആദ്യ പട്ടിക തയ്യാർ, ആളുകളോട് തയ്യാറായി നിൽക്കാൻ ഇന്ത്യൻ എംബസി,വിദ്യാർത്ഥികളോടും ഇറാനിൽ നിന്നും മടങ്ങാൻ നിർദ്ദേശം