
ചെന്നൈ: കേരളത്തിലേക്കുള്ള ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചുതുടങ്ങി. 06126 മംഗളൂരു സെൻട്രൽ- ചെന്നൈ എഗ്മോർ. 06125 ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രൽ ട്രെയിനുകളാണ് ദക്ഷിണറെയിൽവേ ബുധനാഴ്ച പ്രഖ്യാപിച്ചത്.
06126 മംഗളൂരു സെൻട്രൽ- ചെന്നൈ എഗ്മോർ സ്പെഷ്യൽ ട്രെയിൻ ജൂലായ് 13 മുതൽ ഓഗസ്റ്റ് 31 വരെ എല്ലാ തിങ്കളാഴ്ചകളിലും സർവീസ് നടത്തും. തിങ്കളാഴ്ചകളിൽ വൈകിട്ട് നാലുമണിക്ക് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച രാവിലെ 10.55-ന് ചെന്നെെ എഗ്മോറിൽ എത്തിച്ചേരും.
06125 ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രൽ സ്പെഷ്യൽ ജൂലായ് 14 മുതൽ സെപ്റ്റംബർ ഒന്നാം തീയതി വരെ എല്ലാ ചൊവ്വാഴ്ചകളിലും സർവീസ് നടത്തും. ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെന്നൈ എഗ്മോറിൽനിന്ന് യാത്രതിരിക്കുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 8.40-ന് മംഗളൂരു സെൻട്രലിൽ എത്തും.
2 എസി ടൂ ടയർ, 8 എസി ത്രീ ടയർ, 6 സ്ലീപ്പർ, 4 സെക്കൻഡ് ക്ലാസ് ജനറൽ, 1 സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ കോച്ചുകളുമായാണ് രണ്ട് ട്രെയിനുകളും സർവീസ് നടത്തുക.
സ്റ്റോപ്പുകൾ- കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപ്പേട്ട, കാട്പാഡി, ആരക്കോണം.
Onam is calling home! 🌼🚂
Onam Special Trains are here — connecting Mangaluru Central & Chennai Egmore this festive season.
🚆 06126 Mangaluru–Chennai | Dep 16:00 hrs
🚆 06125 Chennai–Mangaluru | Dep 14:00 hrs
8 services each way | July–Sept 2026#SouthernRailway pic.twitter.com/zw145QMvZl— Southern Railway (@GMSRailway) July 8, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam