അടുത്തവർഷം പകുതിയോടെ ചെന്നൈയിലും ഡ്രൈവറില്ലാ മെട്രോ; 15 ട്രെയിനുകൾ, പത്തുമിനിറ്റിന്റെ ഇടവേളയിൽ സർവീസ്

Published : Oct 05, 2026, 09:21 PM IST
chennai metro driverless train

Synopsis

ആദ്യഘട്ടത്തിൽ 15 ട്രെയിനുകളാകും സർവീസിനായി ഉണ്ടാവുക. പത്തുമിനിറ്റ് ഇടവേളകളിൽ ഈ ട്രെയിനുകൾ സർവീസ് നടത്തും. വടപളനിക്കും പൂനാമല്ലി ബൈപ്പാസിനും ഇടയിൽ 40 രൂപയാകും പരമാവധി ടിക്കറ്റ് നിരക്ക്.

ചെന്നൈ: ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡും ഡ്രൈവറില്ലാ ട്രെയിനുകൾ അവതരിപ്പിക്കുന്നു. 2027 പകുതിയോടെ ഓപ്പറേറ്റർമാരില്ലാത്ത മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കും. ഇതിന്റെ പരീക്ഷണയോട്ടങ്ങൾ നടന്നുവരികയാണ്.

ആദ്യഘട്ടത്തിൽ ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ സംവിധാനത്തിലാകും ട്രെയിൻ സർവീസ് ആരംഭിക്കുക. ഈ ഘട്ടത്തിൽ സുരക്ഷ ഉറപ്പാക്കാനായി രണ്ട് ഓപ്പറേറ്റർമാർ ട്രെയിനിലുണ്ടാകും. 2027 മധ്യത്തോടെ പൂർണമായും ഓപ്പറേറ്റർമാർ ഇല്ലാതെ ട്രെയിൻ സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി.

ഓപ്പറേറ്റർമാർ ഇല്ലാത്ത അൺഅറ്റൻഡഡ് ട്രെയിൻ ഓപ്പറേഷൻ(യുടിഒ) സംവിധാനത്തിൽ സർവീസ് നടത്തുമ്പോൾ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽനിന്നാകും എല്ലാം നിയന്ത്രിക്കുക. ട്രെയിനിലെ വാതിലുകളുടെ നിയന്ത്രണം ഉൾപ്പെടെ ഇവിടെനിന്നാകും.

നിലവിൽ ഓപ്പറേറ്റർമാരില്ലാത്ത ട്രെയിൻ സർവീസുകളുടെ പരീക്ഷണയോട്ടങ്ങൾ നടന്നുവരികയാണ്. ഏകദേശം 120 വ്യത്യസ്ത സുരക്ഷാ സാഹചര്യങ്ങളാണ് ഈ പരീക്ഷണയോട്ടങ്ങളിൽ പരിശോധിക്കുന്നത്.

ഡ്രൈവറില്ലാ ട്രെയിൻ സർവീസ് ആരംഭിക്കുമ്പോൾ ആദ്യഘട്ടത്തിൽ 15 ട്രെയിനുകളാകും സർവീസിനായി ഉണ്ടാവുക. പത്തുമിനിറ്റ് ഇടവേളകളിൽ ഈ ട്രെയിനുകൾ സർവീസ് നടത്തും. വടപളനിക്കും പൂനാമല്ലി ബൈപ്പാസിനും ഇടയിൽ 40 രൂപയാകും പരമാവധി ടിക്കറ്റ് നിരക്ക്. മൂന്ന് കോച്ചുകളുള്ള ഒരു ട്രെയിനിൽ പരമാവധി 900 യാത്രക്കാർക്ക് സഞ്ചരിക്കാം. മണിക്കൂറിൽ 80 കിലോമീറ്ററാകും പരമാവധി വേ​ഗത. എന്നാൽ, ശരാശരി 32 കിലോമീറ്റർ വേ​ഗതയിലായിരിക്കും സർവീസ് നടത്തുകയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇന്ത്യയിൽ ഡൽഹിയിൽ മാത്രമാണ് നിലവിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിദിനം ഏകദേശം 585 സർവീസുകൾ; കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ
'​ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ല, പെൺകുട്ടികൾക്ക് അവരെ വേണ്ട, എന്തെങ്കിലും ചെയ്യണം'; കർണാടക മുഖ്യമന്ത്രിക്ക് പരാതി