'​ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ല, പെൺകുട്ടികൾക്ക് അവരെ വേണ്ട, എന്തെങ്കിലും ചെയ്യണം'; കർണാടക മുഖ്യമന്ത്രിക്ക് പരാതി

Published : Oct 05, 2026, 08:17 PM IST
no bride for young men marriage issue

Synopsis

പെൺകുട്ടികൾക്ക് ​ഗ്രാമങ്ങളിലെ യുവാക്കളെ വരനായി വേണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്. ​ഏക്കറുകണക്കിന് ഭൂമിയും വീടും കൃഷിസ്ഥലവും ഉണ്ടായിട്ടും കർഷകരായ ​ഗ്രാമങ്ങളിലെ യുവാക്കളെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ തയ്യാറാകുന്നില്ല.

ബെം​ഗളൂരു: ​ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ലെന്നും ഇതിൽ പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്ക് പരാതി. പെരിയപട്ടണയിൽ നടന്ന പ്രജാസേവ പരിപാടിക്കിടെയാണ് ഒരു കർഷകൻ വ്യത്യസ്തമായ പരാതിയുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ സമീപിച്ചത്. ​ഗ്രാമങ്ങളിലെ യുവാക്കളുടെ വിവാഹം നടക്കാൻ മുഖ്യമന്ത്രിയും സർക്കാരും ഇടപെടണമെന്നും എന്തെങ്കിലും ചെയ്യണമെന്നും കർഷകൻ ആവശ്യപ്പെട്ടു.

പൊതുജനങ്ങളിൽനിന്ന് നേരിട്ട് പരാതി കേൾക്കുന്ന സർക്കാർ പരിപാടിയാണ് പ്രജാസേവ. കഴിഞ്ഞദിവസം പെരിയപട്ടണയിലാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ പ്രജാസേവ സംഘടിപ്പിച്ചത്. ഇതിനിടെയാണ് യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ലെന്ന പരാതിയുമെത്തിയത്.

പെൺകുട്ടികൾക്ക് ​ഗ്രാമങ്ങളിലെ യുവാക്കളെ വരനായി വേണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്. ​ഏക്കറുകണക്കിന് ഭൂമിയും വീടും കൃഷിസ്ഥലവും ഉണ്ടായിട്ടും കർഷകരായ ​ഗ്രാമങ്ങളിലെ യുവാക്കളെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ തയ്യാറാകുന്നില്ല. തന്റെ ​ഗ്രാമത്തിൽ 35-40 വയസ്സ് പ്രായമുള്ള നിരവധി യുവാക്കളാണ് വിവാഹം കഴിക്കാനുള്ളത്. വിവാഹാലോചന വരുമ്പോൾ പെൺകുട്ടികൾക്കെല്ലാം സർക്കാർ ജോലിക്കാരെയോ കോർപ്പറേറ്റ് കമ്പനികളെ ജീവനക്കാരെയോ മതി. ഇത് വലിയ പ്രതിസന്ധിയാണ്. വിവാഹം നടക്കാത്തതിൽ മനംനൊന്ത് ചില യുവാക്കൾ ജീവനൊടുക്കിയ സംഭവങ്ങളുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്മൃതി ഇറാനിയും ഹർദീപ് സിങ് പുരിയും ഇല്ല; യുപിയിലെ രാജ്യസഭാ തെര‍ഞ്ഞെടുപ്പിൽ എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട സുഹൃത്തിന് സ്വർണ്ണമാല തിരികെ നൽകാൻ പോയി, 27 കാരിയായ ഡോക്ടർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; ദുരൂഹത