പ്രതിദിനം ഏകദേശം 585 സർവീസുകൾ; കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ

Published : Oct 05, 2026, 08:41 PM IST
Air India Express award

Synopsis

എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ കൊച്ചി-ബാങ്കോക്ക് ഉൾപ്പെടെ 40-ലധികം പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കും. പ്രതിദിനം 585 വിമാന സർവീസുകളാണ് പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൊച്ചി: കൊച്ചി- ബാങ്കോക്ക്, കൊച്ചി- കുവൈത്ത്, തിരുവനന്തപുരം- ബഹ്റൈൻ, തിരുവനന്തപുരം- റിയാദ് എന്നിവയുൾപ്പടെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും 150 അന്താരാഷ്ട്ര സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും വിപുലമായ ഈ ശീതകാല ഷെഡ്യൂളിൽ 435 ആഭ്യന്തര സർവീസുകൾ ഉൾപ്പടെ പ്രതിദിനം 585 വിമാന സർവീസുകളുമാണുള്ളത്. ഒക്ടോബർ 25 മുതൽ ഘട്ടംഘട്ടമായി പുതിയ ഷെഡ്യൂൾ നടപ്പാക്കും. 105ലേറെ വിമാനങ്ങളാണ് നിലവിൽ എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.

ആഭ്യന്തര, അന്താരാഷ്ട്ര മേഖലകളിലായി 40ലേറെ പുതിയ റൂട്ടുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കും.2026ലെ വേനൽക്കാല ഷെഡ്യൂളിൽ ആഴ്ചതോറും 3,150ഓളം സർവീസുകളാണുണ്ടായിരുന്നത്. പുതിയ സമയക്രമം പ്രകാരം ഇത് ഏകദേശം 4,100 ആയി ഉയരും. വൺ സ്റ്റോപ്പ് കണക്ഷൻ സർവീസുകളുടെ എണ്ണം ആഴ്ചതോറും ഏകദേശം 1,600 ആയി ഉയരും. നേരത്തെയിത് 1,330 ആയിരുന്നു.

ശീതകാല ഷെഡ്യൂളിന്റെ ഭാഗമായി കൊച്ചി-ബാങ്കോക്ക്, ബാങ്കോക്ക്–ഇൻഡോർ, ലഖ്‌നൗ–റാസ് അൽ ഖൈമ, ഫുക്കറ്റ്–ഹൈദരാബാദ് റൂട്ടുകളിൽ ആഴ്ചയിൽ നാല് സർവീസുകൾ വീതം നടത്തും. ബഹ്റൈൻ–തിരുവനന്തപുരം, ബാങ്കോക്ക്–വിശാഖപട്ടണം, മംഗളൂരു–റാസ് അൽ ഖൈമ റൂട്ടുകളിൽ ആഴ്ചയിൽ രണ്ട് വീതവും റിയാദ്–തിരുവനന്തപുരം, ഷാർജ–സൂറത്ത് റൂട്ടുകളിൽ ആഴ്ചയിൽ മൂന്ന് വരെയും സർവീസുകൾ ഉണ്ടായിരിക്കും. അബുദാബി–ഗോവ (മോപ്പ), അമൃത്സർ–അബുദാബി എന്നിവിടങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതം ആരംഭിക്കും.

ബെംഗളൂരു–കാഠ്മണ്ഡു, ദുബായ്–ഗോവ (ദബോലിം) റൂട്ടുകളിൽ ആഴ്ചയിൽ ഏഴ് സർവീസുകൾ വീതം ഉണ്ടായിരിക്കും. കൊച്ചി–കുവൈത്ത്, ലഖ്‌നൗ–റിയാദ്, മംഗളൂരു–കുവൈത്ത്, മുംബൈ–കുവൈത്ത് റൂട്ടുകളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതവും ഉണ്ടായിരിക്കും. ഭോപ്പാൽ–ഷാർജ റൂട്ടിൽ മൂന്ന് സർവീസുകളും ചണ്ഡീഗഢ്–ഷാർജയിൽ നാല് സർവീസുകളും ചെന്നൈ–സിംഗപ്പൂരിൽ 14 സർവീസുകളും ഡൽഹി–റിയാദിൽ നാല് സർവീസുകളും നടത്തും.

ആഭ്യന്തര മേഖലയിൽ അഹമ്മദാബാദ്–ഡൽഹി, ബെംഗളൂരു–ഗോവ (മോപ്പ), ബെംഗളൂരു–ജോധ്പൂർ, ബെംഗളൂരു–മധുര, ഡൽഹി–ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ), ഡൽഹി–ഉദയ്പൂർ, ഹൈദരാബാദ്–പുണെ, മുംബൈ–നാഗ്പൂർ റൂട്ടുകളിൽ ആഴ്ചയിൽ ഏഴ് വീതം സർവീസുകൾ നടത്തും. ബെംഗളൂരു–കോയമ്പത്തൂർ റൂട്ടിൽ ആഴ്ചയിൽ 14 സർവീസുകൾ ഉണ്ടായിരിക്കും. ഭുവനേശ്വർ–ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ) റൂട്ടിൽ നാല് സർവീസുകളും ഭോപ്പാൽ–നവി മുംബൈയിൽ മൂന്ന് സർവീസുകളും ഡൽഹി–ജയ്പൂരിൽ അഞ്ച് സർവീസുകളും ഹൈദരാബാദ്–മംഗളൂരുവിൽ മൂന്ന് സർവീസുകളും ഇൻഡോർ–നവി മുംബൈയിൽ നാല് സർവീസുകളും നടത്തും. കൊൽക്കത്ത–പുണെ റൂട്ടിൽ ആഴ്ചയിൽ രണ്ട് സർവീസുകളുമുണ്ടാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'​ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ല, പെൺകുട്ടികൾക്ക് അവരെ വേണ്ട, എന്തെങ്കിലും ചെയ്യണം'; കർണാടക മുഖ്യമന്ത്രിക്ക് പരാതി
സ്മൃതി ഇറാനിയും ഹർദീപ് സിങ് പുരിയും ഇല്ല; യുപിയിലെ രാജ്യസഭാ തെര‍ഞ്ഞെടുപ്പിൽ എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി