
ദില്ലി: കന്യാസ്ത്രീകളുടെ അറസ്റ്റിൽ നിലപാട് വ്യക്തമാക്കി ഛത്തീസ്ഗഢ് ബിജെപി. കന്യാസ്ത്രീകൾ കുറ്റം ചെയ്തിട്ടില്ലെങ്കിൽ കോടതിയിൽ തെളിയിക്കട്ടെയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സഞ്ജയ് ശ്രീവാസ്തവ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുക എന്നത് പൊലീസിന്റെ കടമയാണ്. പരാതിയുടെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തത്. ജാമ്യം നൽകിയ കോടതി തീരുമാനത്തെ അംഗീകരിക്കുന്നു. മതപരിവർത്തനം ചത്തീസ്ഗഡിൽ വലിയ വിഷയമാണ്. മനുഷ്യക്കടത്ത് തടയുക എന്നത് സർക്കാരിൻ്റെ കർത്തവ്യമാണ്. ബിജെപിക്ക് ഇക്കാര്യത്തിൽ ഒരു നിലപാട് മാത്രമാണുള്ളത്. കോൺഗ്രസിനെ പോലെ തരം പോലെ നിലപാട് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam