മദ്യം വീട്ടുപടിക്കലേക്കെത്തിക്കാന്‍ ഛത്തീസ്ഗഡ്; സാമൂഹ്യ അകലം പാലിക്കാനെന്ന് വാദം, എതിര്‍ത്ത് ബിജെപി

Web Desk   | others
Published : May 05, 2020, 02:15 PM ISTUpdated : May 05, 2020, 02:24 PM IST
മദ്യം വീട്ടുപടിക്കലേക്കെത്തിക്കാന്‍ ഛത്തീസ്ഗഡ്; സാമൂഹ്യ അകലം പാലിക്കാനെന്ന് വാദം, എതിര്‍ത്ത് ബിജെപി

Synopsis

ലോക്ക്ഡൌണിനിടെ തുറന്ന മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കാനാണ് നീക്കം. 5000 മില്ലി മദ്യം ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ വാങ്ങാം. 120 രൂപയാണ് ഡെലിവറി ചാര്‍ജ്

റായ്പൂര്‍: ഗ്രീന്‍ സോണുകളില്‍ മദ്യം വീട്ടുപടിക്കല്‍ എത്തിക്കാനുള്ള നീക്കവുമായി ഛത്തീസ്ഗഡ്. ലോക്ക്ഡൌണിനിടെ തുറന്ന മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കാനാണ് നീക്കം. ഛത്തീസ്ഡഡ് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ഹോം ഡെലിവറിയുടെ ചുമതല വഹിക്കുക. മാര്‍ച്ച് 23 അടച്ച മദ്യ ഷോപ്പുകള്‍ ഇന്നലെ തുറന്നപ്പോള്‍ നേരിട്ട തിരക്ക് പൊലീസിന്‍റെ നിയന്ത്രണത്തിന് അതീതമായിരുന്നു.

മദ്യക്കടകള്‍ തുറന്നു; പടക്കം പൊട്ടിച്ച് ആഘോഷമാക്കി നാട്ടുകാര്‍, മിക്കയിടങ്ങളിലും വന്‍ തിരക്ക്

മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍റെ പോര്‍ട്ടല്‍ ഉപയോഗിച്ച് ഗ്രീന്‍ സോണിലുള്ളവര്‍ക്ക് മദ്യത്തിന് ഓര്‍ഡര്‍ നല്‍കാം. പ്ലേ സ്റ്റോറില്‍ സിഎസ്എംസിഎല്‍ ആപ്പും ലഭ്യമാണ്. റായ്പൂരിലും, കോര്‍ബയിലും ഈ സൌകര്യം ലഭ്യമാകില്ല. മൊബൈല്‍ നമ്പറും  ആധാറും മേല്‍വിലാസവും  നല്‍കി ഓര്‍ഡര്‍ നല്‍കാം. അഞ്ച് ലിറ്റര്‍ മദ്യം ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ സാധിക്കും. 120 രൂപയാണ് ഡെലിവറി ചാര്‍ജ്.

മദ്യ ഷോപ്പുകളില്‍ വീണ്ടും കോടികളുടെ മണികിലുക്കം; ഒറ്റദിവസം കൊണ്ട് 45 കോടിയുടെ മദ്യം വിറ്റ് കര്‍ണാടക

എന്നാല്‍ തീരുമാനം നാണക്കേടുണ്ടാക്കുന്നതാണെന്നാണ് ബിജെപി നിലപാട്. ഈ തീരുമാനം പിന്‍വിലിക്കണമെന്നും മുഖ്യ പ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടു. മദ്യം നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ കോണ്‍ഗ്രസ് ഇപ്പോള്‍ വീട്ടുപടിക്കലേക്ക് മദ്യമെത്തിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ബിജെപി ആരോപണം. 

മദ്യഷോപ്പിന് മുന്നിൽ കുപ്പി വാങ്ങാന്‍ യൂണിഫോമിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ; വീഡിയോ വൈറല്‍

വിമർശനങ്ങൾക്ക് പിന്നാലെ തീരുമാനം തിരുത്തി തമിഴ്നാട് സർക്കാർ; ചെന്നൈയിൽ മദ്യവിൽപ്പനശാലകൾ തുറക്കില്ല

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?