
ലഖ്നൗ: ഉത്തർപ്രദേശിലെ ഖോരഗ്പൂരിൽ കഴിഞ്ഞ ദിവസം ഒരു കല്യാണം നടന്നു. എല്ലാവരും സന്തോഷത്തോടെ കല്യാണത്തിന് എത്തുന്നു. പക്ഷേ വളരെ പെട്ടെന്നാണ് അവിടുത്തെ ആഘോഷ കാഴ്ചകൾ തമ്മിലടിയിലേക്കും സംഘർഷത്തിലേക്കും എത്തിയത്. കല്യാണത്തിന് എത്തിയ ഒരാളുടെ വസ്ത്രത്തിൽ ചിക്കൻ കറി വീണതായിരുന്നു കാരണം. ആ അടി അവസാനിച്ചത് ഒരാളാടെ മരണത്തിലാണ്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. ഗോരഖ്പൂർ മുനിസിപ്പൽ ജീവനക്കാരന്‍റെ മകളുടെ വിവാഹവിരുന്ന് നടക്കുന്നു. വരന്റെ ബന്ധുക്കൾ വിവാഹ ഘോഷയാത്രയായി എത്തുന്നു. അപ്പോഴാണ് സമീപത്ത് വെച്ചിരുന്ന ചിക്കൻ കറി വരന്‍റെ സംഘത്തിലുണ്ടായിരുന്ന ഒരാളുടെ ദേഹത്ത് വീണത്. അതോടെ സീൻ മാറി. ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കുതർക്കം തുടങ്ങി. പിന്നെയത് കല്ലേറിലും കയ്യാങ്കളിയിലും എത്തി. കലാശിച്ചു.
മുളവടികളും വാളുകളുമായി ഇരുവിഭാഗവും ഏറ്റുമുട്ടിയതോടെ വിവാഹപ്പന്തൽ യുദ്ധക്കളമായി. ഇതിനിടെ ഗുരുതരമായി പരിക്കേറ്റ സുമിത്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച്ച സുമിത് മരിച്ചു. സുമിത്തിൻ്റെ കുടുംബം നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam