ഒരു കുട്ടിക്കഥ സൊല്ലട്ടുമാ! 'ചിന്ന പയ്യനും താത്താവും', എം.കെ.സ്റ്റാലിനെയും ഉദയനിധി സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയുടെ തീപ്പൊരി പ്രസംഗം

Published : Jun 23, 2026, 12:55 PM IST
Vijay criticizes stalin

Synopsis

വിജയ്ക്കും മന്ത്രിമാർക്കും ഒന്നും അറിയില്ലെന്ന് പലരും പറയുന്നു. ശരിയാണ്, വിജയ്ക്ക് അറിയാത്ത പലതുമുണ്ട്. ജനത്തിന്റെ പണം മോഷ്ടിക്കാൻ അറിയില്ല. ടെണ്ടർ തുക കൃത്രിമമായി ഉയർത്തി അഴിമതി ചെയ്യാൻ അറിയില്ല. ക്ഷേത്രത്തിലെ പണം വകമാറ്റാൻ അറിയില്ല. സൗജന്യ യാത്രയെ ഓസി ബസ് എന്ന് പരിഹസിക്കാൻ അറിയില്ലെന്നും വിജയ് പറഞ്ഞു.

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംഎകെ നേതാവുമായ എം.കെ.സ്റ്റാലിനെയും ഉദയനിധി സ്റ്റാലിനെയും കടന്നാക്രമിച്ച് തമിഴ്നാട് നിയമസഭയിൽ വിജയിയുടെ കുട്ടിക്കഥ. കൊളത്തൂർ മണ്ഡലത്തിലെ സ്റ്റാലിന്റെ തോൽവി സൂചിപ്പിച്ചായിരുന്നു സിനിമാ സ്റ്റൈലിൽ വിജയുടെ കുട്ടിക്കഥ അവതരണം. ആരുടെയും ഔദാര്യത്തിലല്ല, ജനങ്ങളുടെ അനുമതിയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചതെന്ന് വിജയ് തുറന്നടിച്ചു. ഡെസ്കിൽ അടിച്ച് ആരവത്തോടെയാണ് ഭരണപക്ഷം വിജയുടെ കുട്ടിക്കഥയ്ക്ക് പിന്തുണ നൽകിയത്. 'ഒരു ഊരിൽ പ്രായമായ ഒരു മനുഷ്യൻ വെയിൽ അടിക്കുന്നുവെന്ന് പറഞ്ഞ് കണ്ണിന് മുകളിൽ കൈ വെച്ച് ചുറ്റി നടന്നു. കൂടെ ഉണ്ടായിരുന്ന ചിന്ന പയ്യൻ എന്താണ് തേടുന്നത് എന്ന് ചോദിച്ചു. അപ്പോൾ പെരിയവർ പറഞ്ഞു, നിന്‍റെ പിതാവ് ഇവിടെ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു, പക്ഷേ കാണാനില്ല, എവിടെയാണ് നിന്‍റെ അച്ഛൻ?'- വിജയ് പരിഹസിച്ചു.

കക്ഷിയുടെ പേരിൽ അടിച്ചെടുത്ത കൊള്ളയെല്ലാം തിരിച്ച് പിടിച്ച് ഖജനാവിലേക്ക് ചേർക്കുമെന്നും വിജയ് പറഞ്ഞു. ജനങ്ങളുടെ പണത്തിൽ നിന്നും ഒരു പൈസ പോലും തൊടില്ല, ആരെയും തൊടാൻ അനുവദിക്കില്ലെന്നും വിജയ് നിയമസഭയിൽ വ്യക്തമാക്കി. ഇതിന് മുമ്പ് സർക്കാർ പണം തട്ടിയെടുത്തവരേയും വിടില്ലെന്നും വിജയ് പറഞ്ഞു. ഡിഎംഎകെ സർക്കാരിന്‍റെ കാലത്ത് ടാസ്മാകിൽ നിന്നടക്കം ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വിജയ് നിലപാട് വ്യക്തമാക്കിയത്. മിഴ്‍നാടിൻറെ വികസനവും വളർച്ചയും മാത്രം ആണ് ലക്ഷ്യമെന്ന് പറഞ്ഞ വിജയ് സംസ്ഥാനത്തിന്റെ അവകാശത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും മതേതര സർക്കാർ ആയി തുടർന്നും പ്രവർത്തിക്കുമെന്നും പറഞ്ഞു.

ഞങ്ങൾ ആരുടേയും ടീം അല്ല, ജനത്തിന്റെ ടീം മാത്രം. കേന്ദ്രം ഭരിക്കുന്ന പാർട്ടിയോട് ആശയപരമായ എതിർപ്പുണ്ട്. എന്നാൽ കണ്ണടച്ച് എല്ലാ വിഷയത്തിലും കേന്ദ്രത്തെ എതിർക്കില്ല. തമിഴ്നാടിൻറെ വികസനവും വളർച്ചയും മാത്രം ആണ് ലക്ഷ്യം. ദ്വിഭാഷാനയത്തിൽ നിലപാട് മാറ്റില്ലെന്നും വിജയ് പറഞ്ഞു.  ആരുടെയോ ഔദാര്യത്തിൽ ആണ് സർക്കാർ രൂപീകരിച്ചത് എന്ന് ചിലർ പറയുന്നു. ജനങ്ങളുടെ അനുമതിയോടെയാണ് ടിവികെ ഭരിക്കുന്നത്. സിപിഎമ്മും സിപിഐയും സ്വന്തം തീരുമാനം ആണ് എടുത്തതെന്ന് പറഞ്ഞുകഴിഞ്ഞു. എന്നിട്ടും ചിലർ അവകാശം ഉന്നയിക്കുകയാണെന്നും വിജയ് പറഞ്ഞു.

ഷൂട്ടിങ്ങിൽ നിന്ന് നേരേ സിഎം ആയത് പോലെയാണ് പലരും പറയുന്നത്‌. ചിലർ ആഗ്രഹിക്കുന്ന ഭാഷയിൽ സംസാരിക്കണം എന്ന് പറയുന്നു. സാധാരണ നടനിൽ നിന്ന് ഇവിടം വരെയെത്തിയത് തമിഴ് ജനതയുടെ പിന്തുണയിലാണ്. വിവിധ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടതിനെ കുറിച്ച് പറയുന്നു. തന്റേത് സുതാര്യ രാഷ്ട്രീയമാണ്. കരൂർ ഒരിക്കലും മറക്കാത്ത വേദനയാണ്. ഒരിക്കലും ഒന്നിക്കില്ലെന്ന് വിചാരിച്ചവർ പോലും വിജയ്‍യെ തടയാൻ ഒന്നിക്കുന്നു. അവരുടെ കാര്യം ജനങ്ങൾ നോക്കിക്കൊള്ളും. വിജയ്ക്കും മന്ത്രിമാർക്കും ഒന്നും അറിയില്ലെന്ന് പലരും പറയുന്നു. ശരിയാണ്, വിജയ്ക്ക് അറിയാത്ത പലതുമുണ്ട്. ജനത്തിന്റെ പണം മോഷ്ടിക്കാൻ അറിയില്ല. ടെണ്ടർ തുക കൃത്രിമമായി ഉയർത്തി അഴിമതി ചെയ്യാൻ അറിയില്ല. ക്ഷേത്രത്തിലെ പണം വകമാറ്റാൻ അറിയില്ല. സൗജന്യ യാത്രയെ ഓസി ബസ് എന്ന് പരിഹസിക്കാൻ അറിയില്ലെന്നും വിജയ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള; പ്രധാനമന്ത്രി റിപ്പോർട്ട് തേടി, ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റ് ഏറ്റെടുത്തു
വിവാഹ തലേന്ന് പ്രതിശ്രുത വധുവും മാതാപിതാക്കളും മരിച്ച നിലയിൽ; കാരണം സൂചിപ്പിച്ച് കുറിപ്പ്, അന്വേഷണം പ്രദേശവാസിയായ യുവാവിലേക്ക്