കർണാടക മുഖ്യമന്ത്രി; തീരുമാനമായില്ല, ചർച്ച നാളെയും തുടരും

Published : May 16, 2023, 11:57 PM ISTUpdated : May 17, 2023, 12:00 AM IST
കർണാടക മുഖ്യമന്ത്രി; തീരുമാനമായില്ല, ചർച്ച നാളെയും തുടരും

Synopsis

ഇരുവരുമായും ചർച്ച നടത്തിയ മല്ലികാർജ്ജുൻ ഖാർ​ഗെ സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച്ച നടത്തി. എന്നാൽ രാത്രി ഏറെ വൈകി ചർച്ച നടന്നെങ്കിലും തീരുമാനമായിട്ടില്ല. ചർച്ച നാളെയും തുടരും.  

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രിയുടെ കാര്യത്തിൽ രാത്രി വൈകിയും ചർച്ച നടന്നെങ്കിലും തീരുമാനമാനമായില്ല. തുടർന്ന് നാളെയും ചർച്ച തുടരും. ഡികെ ശിവകുമാറുമായും സിദ്ധരാമയ്യയുമായും ചർച്ച നടത്തിയെങ്കിലും ചർച്ചയോട് ശിവകുമാർ യോജിച്ചില്ലെന്നാണ് വിവരം. ഇരുവരുമായും ചർച്ച നടത്തിയ മല്ലികാർജ്ജുൻ ഖാർ​ഗെ സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച്ച നടത്തി. എന്നാൽ രാത്രി ഏറെ വൈകി ചർച്ച നടന്നെങ്കിലും തീരുമാനമായിട്ടില്ല. ചർച്ച നാളെയും തുടരും.  

കർണാടക മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയിലും കടുത്ത നിലപാടറിയിച്ച് ഡികെ ശിവകുമാർ. സംസ്ഥാന മുഖ്യമന്ത്രി പദത്തിൽ ആദ്യ രണ്ട് വർഷം തന്നെ പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഈ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചു. ആദ്യത്തെ രണ്ട് വർഷം സിദ്ധരാമയ്യക്കും പിന്നീട് ഡികെ ശിവകുമാറിനും എന്നായിരുന്നു ഹൈക്കമാന്റ് ഫോർമുല. ഡികെ നിലപാട് വ്യക്തമാക്കിയതോടെ മുഖ്യമന്ത്രി  പ്രഖ്യാപനം നീളാൻ സാധ്യതയുണ്ടെന്നാണ് വരുന്ന വിവരം. അതേസമയം സോണിയ ഗാന്ധി ഇന്ന് ദില്ലിയിലെത്തില്ലെന്ന് വ്യക്തമായി. ഷിംലയിൽ നിന്ന് ഈ മാസം ഇരുപതിന് മാത്രമേ സോണിയാ ഗാന്ധി തിരിച്ചെത്തൂ.

മാര്‍ട്ടിനില്‍നിന്ന് പിടിച്ചെടുത്തത് കേരളത്തിലെ പണം, പോറ്റിവളര്‍ത്തിയത് സിപിഎം: കെ സുധാകരന്‍

കേന്ദ്ര ഏജൻസികളുടെ അന്വേഷണ നിഴലിൽ നിൽക്കുന്ന ഡികെ ശിവകുമാറിന്റെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിൽ ആശയകുഴപ്പമുണ്ട്. എന്നാൽ പാർട്ടിയെ പിന്നിൽ നിന്ന് കുത്താനില്ലെന്നും പാർട്ടി അമ്മയെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. യോഗ്യനെങ്കിൽ പാർട്ടി അധിക ചുമതലകൾ നൽകും. ഒന്നിലും ആശങ്കയില്ല. തന്റെ ബിപി ഇപ്പോൾ നോർമൽ ആണെന്നും ആദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിയെ നേരിൽ കാണുന്നതോടെ ശിവകുമാർ നിലപാടിൽ നിന്ന് അയയുമെന്നാണ് ദേശീയ നേതാക്കൾ കരുതിയത്.

ഭാര്യയുടെ ​ന​ഗ്നചിത്രങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

 

PREV
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്