
കണ്ണൂർ: കൊട്ടിയൂർ ബാവലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി. ക്ഷേത്ര ദർശനത്തിന് എത്തിയ കുട്ടിയാണ് അച്ഛനോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ പുഴയിൽ വീണത്. നിലവിളി കേട്ട് സമീപത്തെ പാർക്കിങ് സ്ഥലത്തുണ്ടായിരുന്ന യുവാക്കൾ പുഴയിൽ ഇറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ വൈശാഖ മഹോത്സവം തുടങ്ങിയതോടെ നിരവധി പേരാണ് എത്തുന്നത്. പുഴയിൽ കുളിച്ച ശേഷമാണ് ഭക്തർ ക്ഷേത്രത്തിലേക്ക് പോവുക. ഈ സമയത്താണ് അപകടമുണ്ടായത്.