മോഷണക്കുറ്റം ആരോപിച്ച് കുട്ടികളെ തൂണിൽ കെട്ടിയിട്ട് അടിച്ചു, കുട്ടികൾക്കെതിരെയും മർദ്ദിച്ചവർക്കെതിരെയും കേസ്

Published : Jul 17, 2026, 12:05 PM IST
ATTACK

Synopsis

ലാത്തൂരിലെ റെനാപൂരിലാണ് സംഭവം നടന്നത്. ഒടുവിൽ പൊലീസ് എത്തിയാണ് കുട്ടികളെ ക്രൂരമർദ്ദനത്തിൽ നിന്നും മോചിപ്പിച്ചത്. സംഭവത്തിന് പിന്നാലെ വൈദ്യുതി കമ്പി മോഷ്‌ടിച്ചെന്ന പരാതിയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്കെതിരെ പൊലീസ് കേസെടുത്തു.

ലാത്തൂർ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ വൈദ്യുതി ലൈനിലെ ചെമ്പ് കമ്പി മോഷ്‌ടിച്ചെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. ലാത്തൂരിലെ റെനാപൂരിലാണ് സംഭവം. ഒടുവിൽ പൊലീസ് എത്തിയാണ് കുട്ടികളെ മർദ്ദനത്തിൽ നിന്നും രക്ഷപ്പെടുത്തിയത്.

സംഭവത്തിന് പിന്നാലെ വൈദ്യുതി കമ്പി മോഷ്‌ടിച്ചെന്ന പരാതിയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്കെതിരെ പൊലീസ് കേസെടുത്തു. കൂടാതെ നിയമം കൈയിലെടുത്ത് കുട്ടികളെ ക്രൂരമായി മർദ്ദിച്ച ഗ്രാമവാസികളായ രണ്ട് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സച്ചിൻ നാരായൺ റാവുത്രാവു, നിതിൻ ഗോവിന്ദ് ഷിൻഡെ എന്നിവർക്കെതിരെയാണ് മർദ്ദനത്തിന് കേസ് എടുത്തത്.കൃഷിയിടത്തിലെ പോസ്റ്റിൽ കുട്ടികളെ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് മർദ്ദിച്ചവർക്കെതിരെ പൊലീസ് കേസെടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗേറ്റ്മാൻ്റെ വീഴ്ച, പാസഞ്ചർ ട്രെയിൻ എത്തിയപ്പോൾ ഗേറ്റ് തുറന്നു, ഇടിച്ച് തെറിപ്പിച്ചത് സ്കൂൾ ബസ്, വിദ്യാർത്ഥികൾ അടക്കം 4 പേർക്ക് ദാരുണാന്ത്യം
ഭർത്താവ് കുത്തേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ മകനും കുത്തേറ്റ നിലയിൽ, സമീപത്ത് റീലുകൾ കണ്ടിരുന്ന് ഡോക്ടറായ ഭാര്യ