അതിർത്തിയിൽ സൈനിക സാന്നിധ്യം കുറച്ച് ചൈന; കരസേനയുടെ ശക്തമായ വിന്യാസം ഫലം കണ്ടതായി പ്രതിരോധ മന്ത്രാലയം

Published : Sep 14, 2026, 11:55 AM IST
indian army

Synopsis

യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ 10 സംയുക്ത ബ്രിഗേഡുകളെ വിന്യസിച്ചതോടെ ചൈന തങ്ങളുടെ സൈനിക സാന്നിധ്യം കുറച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. സൈനിക സജ്ജീകരണങ്ങൾക്ക് പുറമെ, നയതന്ത്ര ചർച്ചകളും അതിർത്തിയിൽ സ്ഥിരത കൈവരിക്കാൻ സഹായിച്ചു.

ലഡാക്ക്: യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ സംയുക്ത പോരാട്ട ശേഷിയുള്ള 10 ബ്രിഗേഡുകളെ വിന്യസിച്ചതിനെ തുടർന്ന്, വടക്കൻ അതിർത്തികളിൽ നിന്നും ചൈനീസ് സൈന്യം തങ്ങളുടെ സൈനിക സാന്നിധ്യം കാര്യമായി വെട്ടിച്ചുരുക്കിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ 2025-26 വാർഷിക റിപ്പോർട്ട്. ഏത് അത്യാഹിത സാഹചര്യത്തെയും നേരിടാൻ ഇന്ത്യൻ കരസേന അതിർത്തിയിൽ സജ്ജമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇൻഫൻട്രി, പീരങ്കി പട, ടാങ്കുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ ഒരുമിച്ച് ചേർന്നതാണ് ഒരു കമ്പൈൻഡ് ആംസ് ബ്രിഗേഡ്. ഓരോ ബ്രിഗേഡിലും ഏകദേശം 3,000 സൈനികർ വീതമുണ്ട്.

എൽഎസിക്ക് സമീപവും തന്ത്രപ്രധാന പരിശീലന കേന്ദ്രങ്ങളിലും ഇന്ത്യ തങ്ങളുടെ സൈനിക ബലം വർദ്ധിപ്പിച്ചതോടെയാണ് ചൈന പിന്നാക്കം പോയത്. സൈനിക സജ്ജീകരണങ്ങൾക്ക് പുറമെ നയതന്ത്ര മേഖലയിലെയും രാഷ്ട്രീയ തലത്തിലെയും ഉഭയകക്ഷി ചർച്ചകളും അതിർത്തിയിൽ സ്ഥിരത കൈവരിക്കാൻ സഹായിച്ചു. 2025 മാർച്ച്, ജൂലൈ മാസങ്ങളിൽ നടന്ന പ്രത്യേക യോഗങ്ങളും ഓഗസ്റ്റിൽ നടന്ന പ്രത്യേക പ്രതിനിധിതല ചർച്ചകളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുഗമമാക്കി.

ഓഗസ്റ്റിൽ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ചൈനീസ് സന്ദർശനവും, ഒക്ടോബറിൽ കിഴക്കൻ ലഡാക്കിൽ നടന്ന 23-ാം കോർപ്സ് കമാൻഡർ തല ചർച്ചകളും ഈ പുരോഗതിക്ക് ആക്കം കൂട്ടി. ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം പൂർണ്ണമായും സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നും വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രദേശവാസികൾ വികസനത്തിന്‍റെ പാത സ്വീകരിച്ചതോടെ അതിക്രമങ്ങളും പ്രതിഷേധങ്ങളും കല്ലേറ് സംഭവങ്ങളും പൂജ്യമായി കുറഞ്ഞു. 2025 മെയ് മാസത്തിൽ നടന്ന മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ തല ചർച്ചകൾക്ക് ശേഷം മേഖലയിലെ സാഹചര്യം കൂടുതൽ ശാന്തമായതായും പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

14 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു, പ്രതികളിൽ ഒരാളെ പോലീസ് കാലിൽ വെടിവെച്ചു വീഴ്ത്തി പിടികൂടി
തൃഷക്കൊപ്പമുള്ള ചിത്രം പുറത്ത്, വിജയ്‍യുടെ യുകെ സന്ദർശനത്തിൽ വിമർശനവുമായി ബിജെപി; ആരെല്ലാം ഒപ്പം ഉണ്ടെന്നും അറിയില്ലെന്ന് നൈനാർ നാഗേന്ദ്രൻ