കർണാടകയിൽ ചൈനീസ് ചാരന്മാർ, ലക്ഷ്യം ദലൈ ലാമയെന്ന് റിപ്പോര്‍ട്ട്

Web Desk   | Asianet News
Published : Sep 24, 2020, 11:13 PM ISTUpdated : Sep 24, 2020, 11:17 PM IST
കർണാടകയിൽ ചൈനീസ് ചാരന്മാർ, ലക്ഷ്യം ദലൈ ലാമയെന്ന് റിപ്പോര്‍ട്ട്

Synopsis

ലുവോ സാംഗ് എന്ന ചാര്‍ളി പെംങ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ പ്രമുഖ തിബറ്റന്‍ കേന്ദ്രങ്ങളായ ദില്ലി, ഹമാചല്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചതായാണ് വിവരം

ബെംഗളുരു: ദലൈ ലാമയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിനായി ചൈനീസ് ചാരന്മാര്‍ ഹവാല ഇടപാട് നടത്തിയതായി റിപ്പോര്‍ട്ട്. തിബെറ്റിലുള്ള സന്യാസിമാര്‍ക്കാണ് ഹവാല പണം നല്‍കിയതെന്നാണ് സൂചന. ചൈനീസ് ചാരസംഘമാണ് നീക്കത്തിന് പിന്നിലെന്നാണ് കന്നട ന്യൂസ് ചാനലായ സുവര്‍ണ ന്യൂസിന്‍റേതാണ് റിപ്പോര്‍ട്ട്.

സെപ്തംബര്‍ 13 ാണ് ദില്ലിയിലെ  സ്പെഷ്യല്‍ പൊലീസാണ് ചാരവൃത്തിക്ക് ചൈന സ്വദേശിയെ അറസ്റ്റ് ചെയ്തത്. ലുവോ സാംഗ് എന്ന ചാര്‍ളി പെംങ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ പ്രമുഖ തിബറ്റന്‍ കേന്ദ്രങ്ങളായ ദില്ലി, ഹമാചല്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചതായാണ് വിവരം. കള്ളപ്പണം വെളുപ്പിക്കലിന് ഇയാള്‍ക്കെതിരെ നടപടി എടുക്കാനുള്ള നീക്കത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റുള്ളത്.

വ്യാജ കമ്പനിയിലൂടെ ഇതിനോടകം പെംങ് പണം നല്‍കിയതായാണ് സൂചന. പത്ത് ബുദ്ധസന്യാസികള്‍ക്കാണ്  പെംങില്‍ നിന്ന് പണം ലഭിച്ചത്. ഇതില്‍ ആറുപേര്‍ കര്‍ണാടകയിലെ ബൈലക്കുപ്പയിലാണ് താമസം. ഏഴ് ലക്ഷം മുതല്‍ 15 ലക്ഷം രൂപവരെയാണ് ഇത്തരത്തില്‍ വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. മൈസൂരില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള ബൈലക്കുപ്പ രാജ്യത്തെ തിബറ്റന്‍ ക്യാപുകളില്‍ രണ്ടാം സ്ഥാനത്താണുള്ളത്. പണം ലഭിച്ച സന്യാസിമാരേക്കുറിച്ചുള്ള വിവരം ലഭിച്ചതായാണ് വിവരം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സോറി മമ്മി, പപ്പാ...', നൊമ്പരപ്പെടുത്തുന്ന കുറിപ്പെഴുതി ബിടെക്ക് വിദ്യാർത്ഥിനി; പഠന സമ്മ‍ർദം താങ്ങാനാകാതെ 20കാരി ജീനൊടുക്കി
കാലിൽ തട്ടിയിടാൻ ശ്രമിച്ച് ബാബാ രാംദേവ്, എടുത്ത് നിലത്തടിച്ച് മാധ്യമ പ്രവർത്തകൻ, ലൈവ് പരിപാടിക്കിടെ ഗുസ്തി, വീഡിയോ വൈറൽ