ചിറ്റയം ഗോപകുമാര്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി; വിഭാഗീയത രൂക്ഷമായ ജില്ലയിൽ സമവായം ലക്ഷ്യം

Published : Aug 16, 2025, 07:20 PM ISTUpdated : Aug 16, 2025, 07:46 PM IST
Chitayam Gopakumar

Synopsis

വിഭാഗീയത രൂക്ഷമായ ജില്ലയിൽ സമവായം എന്ന നിലയ്ക്കാണ് ചിറ്റയത്തെ നേതൃത്വം തീരുമാനിച്ചത്

പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായ ജില്ലയിൽ സമവായം എന്ന നിലയ്ക്കാണ് ചിറ്റയത്തെ നേതൃത്വം തീരുമാനിച്ചത്. ഭാരിച്ച ഉത്തരവാദിത്തമാണ് ഇതെന്നും കൃത്യമായി നിറവേറ്റുമെന്നുമാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതില്‍ ചിറ്റയം ഗോപകുമാറിന്‍റെ പ്രതികരണം. ജില്ലയിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.

നടപടി നേരിട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട എ പി ജയൻ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തിയിട്ടുമുണ്ട്. ജില്ലയില് ഒരു വിഭാഗം ശക്തമായി എതിർത്തെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ പിന്തുണയിലാണ് ജയന്റെ തിരിച്ചുവരവ്. വികാരാധിതനായാണ് എപി ജയൻ പ്രതികരിച്ചത്. പാർട്ടിയിൽ നിന്ന് നടപടി ഉണ്ടായപ്പോൾ ഏറെ വിഷമിച്ചു, ജില്ലാ നേതൃത്വത്തിലേക്ക് തിരികെ എത്തിയതിൽ സന്തോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ