സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ലേയിലെ സൈനിക ക്യാമ്പിലെത്തുന്നു, ചരിത്രത്തിലാദ്യമായി സൈനികരുമായി നേരിൽ സംസാരിക്കും; 28 ന് സുര്യകാന്ത് ചരിത്രം കുറിക്കും

Published : Mar 25, 2026, 08:35 PM IST
CJI Surya Kant

Synopsis

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാർച്ച് 28-ന് ലേ സന്ദർശിക്കും. ചരിത്രത്തിലാദ്യമായി ഒരു ചീഫ് ജസ്റ്റിസ് സൈനിക ബേസ് ക്യാമ്പിലെത്തി സൈനികരെ അഭിസംബോധന ചെയ്യും. ഈ സന്ദർശനത്തിൽ ലേയിലെയും കാർഗിലിലെയും പുതിയ ജില്ലാ കോടതി സമുച്ചയങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദർശിക്കും. ചരിത്രത്തിലാദ്യമായാണ് ഒരു ചീഫ് ജസ്റ്റിസ് ലേയിലെ സൈനിക ബേസ് ക്യാമ്പ് നേരിട്ട് സന്ദർശിച്ച് സൈനികരെ അഭിസംബോധന ചെയ്യുന്നത്. രാജ്യത്തിന്റെ സുരക്ഷാ ചുമതലയിലുള്ള സൈനികരുമായി ചീഫ് ജസ്റ്റിസ് നേരിട്ട് സംവദിക്കുന്ന ഈ സന്ദർശനം അതീവ പ്രാധാന്യത്തോടെയാണ് നിയമ - പ്രതിരോധ വൃത്തങ്ങൾ നോക്കിക്കാണുന്നത്. സൈനികരെ അഭിസംബോധന ചെയ്യുന്നതിനോടൊപ്പം ലേയിലെയും കാർഗിലിലെയും പുതിയ ജില്ലാ കോടതി സമുച്ചയങ്ങളുടെ ഉദ്ഘാടനവും ചീഫ് ജസ്റ്റിസ് നിർവ്വഹിക്കും. ലഡാക്കിലെ നീതിന്യായ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ കോടതി മന്ദിരങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ സന്ദർശനത്തോടനുബന്ധിച്ച് ലേയിലും കാർഗിലിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഏത് സാഹചര്യവും നേരിടാൻ രാജ്യം സജ്ജം, നിലവിൽ എൽപിജി ക്ഷാമമില്ല, 5 കപ്പലുകള്‍ കൂടി ഉടനെത്തും'; സര്‍വകക്ഷി യോഗത്തിൽ കേന്ദ്രം
വിജയ് സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്ന പെരമ്പൂരിൽ എഐഎഡിഎംകെയും ബിജെപിയും മത്സരിക്കില്ല; തമിഴ്നാട് എൻഡിഎയിൽ സീറ്റ് വിഭജനം പൂർത്തിയായി