സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

Published : Oct 10, 2026, 03:50 PM IST
Abhijit Deepke grandmother

Synopsis

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു. സാവിത്രിഭായ് ശങ്കർറാവു ദിപ്കെയാണ് മരിച്ചത്. അഭിജീത് ദീപ്കെ ദില്ലി പൊലീസിൻ്റെ കസ്റ്റഡിയിലിരിക്കെയാണ് മുത്തശ്ശിയുടെ മരണം.

ദില്ലി: സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു. സാവിത്രിഭായ് ശങ്കർറാവു ദിപ്കെയാണ് മരിച്ചത്. 85 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അഭിജീത് ദീപ്കെ ദില്ലി പൊലീസിൻ്റെ കസ്റ്റഡിയിലിരിക്കെയാണ് മുത്തശ്ശിയുടെ മരണം. മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദില്ലി പൊലീസ് ദീപ്കെയ്ക്ക് അനുവാദം നൽകിയതായാണ് സൂചന.

ദില്ലി ജന്തര്‍ മന്തറിൽ നടക്കുന്ന സിജെപി സമരത്തിൽ പങ്കെടുക്കാനെത്തിയ ദീപ്കേയെ വിമാനത്തിൽ നിന്നാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പിണറായിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു', പൊലീസ് മരുന്നും ഭക്ഷണവും നൽകിയില്ലെന്നും ബ്രിട്ടാസ്; കസ്റ്റഡി തുടരുന്നു, വൈകാതെ വിട്ടയക്കുമെന്ന് പൊലീസ്
`പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത അഭിഭാഷകരെ മോചിപ്പിക്കണം';ചീഫ് ജസ്റ്റിസിന് കത്തയച്ച് വിവിധ അഭിഭാഷക സംഘടനകൾ