
ന്യൂഡൽഹി: ജന്തർ മന്തറിൽ അതിക്രമിച്ച് കയറിയതിന് അറസ്റ്റ് ചെയ്ത സിജെപി നേതാക്കളെ അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇവരെ ജയിലിലേക്ക് മാറ്റും.
കഴിഞ്ഞദിവസമാണ് ബോണ്ടിലെ വ്യവസ്ഥകൾ ലംഘിച്ച് ജന്തർമന്തറിലേക്ക് അതിക്രമിച്ചുകയറിയതിനും പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ഇവരെ മന്ദിർ മാർഗിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്നാണ് അഞ്ചുദിവസം റിമാൻഡ് ചെയ്തത്.
അതേസമയം, കേസിൽ അപ്പീൽ നൽകുമെന്ന് സിജെപി നേതാക്കൾ അറിയിച്ചു. മോദിയും അമിത്ഷായും അല്ല രാജ്യം ഭരിക്കേണ്ടത്, ഭരണഘടനയും നിയമങ്ങളും അനുസരിച്ചാകണം രാജ്യം മുന്നോട്ടു പോകേണ്ടതെന്നും പോരാട്ടം തുടരുമെന്നും അജിൻക്യ ഷിൻഡെ പ്രതികരിച്ചു. കേന്ദ്രത്തിന്റെ ഭരണം ബ്രിട്ടീഷ് ഭരണത്തിന് തുല്യമാണെന്നും അജിൻക്യ ഷിൻഡെ പറഞ്ഞു.
ജന്തർ മന്തറിൽ ത്രിവർണ പതാക ഉയർത്തുന്നത് കുറ്റമാണോ എന്ന് സിജെപി സ്ഥാപക നേതാവ് അഭിജിത് ദീപ്കെയും ചോദിച്ചു. ബുധനാഴ്ച രാവിലെയാണ് അഭിജിത് ദീപ്കെ ഡൽഹിയിലെത്തിയത്. ഇതിനുപിന്നാലെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. എതിർ സ്വരങ്ങളെ അടിച്ചമർത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സർക്കാർ അത് ധൈര്യപൂർവ്വം തുറന്നു പറയണമെന്നും ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും അഭിജിത് ദീപ്കെ പറഞ്ഞു. അതിനിടെ, ബുധനാഴ്ചയും ഡൽഹിയിൽ പ്രതിഷേധങ്ങൾ അരങ്ങേറുമെന്നാണ് സൂചന. ബുധനാഴ്ച ഉച്ചയോടെ ഡിവൈഎഫ്ഐ-എസ്എഫ്ഐയും എഐഎസ്എഫ്-എഐവൈഎഫ് സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കും.
Cockroaches @AjinkyaCJP, @AshutoshRanka & @SauravDassss inside the parliament street police station. Nothing can break their spirits.
What a cool picture @whattalawyer https://t.co/aMtdwZb9Ip
— Abhijeet Dipke (@abhijeet_dipke) October 13, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam