ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; നേതാക്കൾ ഇല്ലെങ്കിലും രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് സിജെപി, പൊതുജനങ്ങൾ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥന

Published : Oct 10, 2026, 01:06 PM IST
CJP protest

Synopsis

സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളിൽ നിന്നും നാടകീയമായി കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥി നേതാക്കളും അഭിഭാഷകരും മാധ്യമപ്രവർത്തകരും അടക്കം നൂറുകണക്കിനാളുകളെയാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, നേതാക്കൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധം തുടരുമെന്ന് സിജെപി.

ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ദില്ലിയിൽ ശക്തം. സിജെപി ജന്തർമന്തറിലേക്ക് പ്രഖ്യാപിച്ച മാർച്ച് സർവ്വ സന്നാഹങ്ങളുമായി ദില്ലി പൊലീസ് തടഞ്ഞെങ്കിലും പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന് സിജെപി പ്രഖ്യാപിച്ചു. മാർച്ചിനെത്തിയ സിജെപി നേതാക്കാളായ അഭിജീത് ദിപ്കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളിൽ നിന്നും നാടകീയമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇതോടെ നേതാക്കൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധം തുടരുമെന്ന് സിജെപി അറിയിച്ചു.

രാജ്യവ്യാപകമായി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നേതാക്കൾ ഇല്ലാതെയും പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുമെന്ന് സിജെപി വക്താവ് വ്യക്തമാക്കി. ജനാധിപത്യത്തിലെ വിയോജിപ്പുകൾ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്നു. ആളുകൾ തടവിലാവുമ്പോൾ ജനാധിപത്യത്തെ രക്ഷിക്കാൻ പൊതുജനങ്ങൾ മുന്നോട്ട് വരണമെന്നും സിജെപി അഭ്യർത്ഥിച്ചു.

നേതാക്കൾ കസ്റ്റഡിയിൽ

സിജെപി നേതാക്കളെ തടയാന്‍ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൊലീസിന്റെ പ്രതീക്ഷിച്ച നീക്കമാണ് ഉണ്ടായത്. 10.20 ഓടെ മുംബൈ - ദില്ലി എയർ ഇന്ത്യ വിമാനത്തിലേക്ക് ദില്ലി പൊലീസ് ഇരച്ചു കയറി. 15 മിനിറ്റിനകം സിജെപി നേതാക്കാളായ അഭിജീത് ദിപ്കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവർ കസ്റ്റഡിയിലെടുത്തു. 11 മണിയോടെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പ്രത്യേക വാഹനത്തിൽ പോലീസ് പുറത്തെത്തി. സിജെപി നേതാക്കളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. നേതാക്കൾ ഇല്ലാതെയും പ്രതിഷേധം തുടരുമെന്ന് സിജെപി വ്യക്തമാക്കി. ഭരണകൂടം പ്രതിഷേധത്തെ അടിച്ചമർത്തുകയാണെന്നും രാജ്യവ്യാപകമായി പ്രതിഷേധിക്കും എന്നും സിജെപി വാർത്താക്കുറിപ്പിലൂടെ പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയ പ്രശസ്ത യൂട്യൂബർ ദ്രുവ് റാത്തിയെ ഗുരുഗ്രാം പൊലീസ് രാവിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. പിന്നീട് വീട്ടിൽ നിന്നും കൊണ്ടുപോയി. പ്രതിഷേധത്തിന് പിന്തുണയുമായി കുടുബത്തോടൊപ്പം മാർച്ച് ചെയ്യാൻ തയ്യാറെടുത്ത അരവിന്ദ് കെജ്രിവാളിനെ ലോധി എസ്റ്റേറ്റിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തു. ജന്തര്‍മന്തറിലേക്ക് തിരിച്ച പ്രതിഷേധക്കാരെ ദില്ലിയിലെ വിവിധ ഭാഗങ്ങളിൽ അറസ്റ്റ് ചെയുന്നത് തുടരുകയാണ്.

സുദേശ് എന്ന വനിത ആക്ടിവിസ്റ്റിനെ ജന്തർമന്തർ ഭാഗത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. പൊലീസിൻ്റെ കണ്ണു വെട്ടിച്ച് ഇവിടെയെത്തിയ സുദേശ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ തൂക്കിയെടുത്തു കൊണ്ടുപോകുകയായിരുന്നു. ജന്തർമന്തറിലേക്ക് ഒരാൾ പോലും എത്താത്ത രീതിയിൽ പൊലീസ് കോട്ട കെട്ടി അടച്ചിരിക്കുകയാണ്. അഞ്ച് തട്ടുള്ള ബാരിക്കേഡാണ് അശോക റോഡിൽ നിന്ന് ജന്തർമന്തറിലേക്ക് പോകുന്ന റോഡിൽ സ്ഥാപിച്ചത്. ജന്തർമന്തറിലേക്ക് കൊണാട്ട് പ്ളെയിസ്, വിൻഡ്സർ സർക്കിൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവേശനവും തടഞ്ഞിരിക്കുകയാണ്. ജന്തർ മന്തറിലേക്ക് തിരിച്ച നിരവധി പേരെ സൻസദ് മാർഗ്, മണ്ഡി ഹൗസ്, റീഗൽ സിനിമ, മിൻറോ റോഡ് തുടങ്ങിയ ഇടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന് പിന്തുണച്ച ഒരുവിഭാഗം അഭിഭാഷകരെയും പൊലീസ് അറസ്റ്റ് ചെയ്തത് നീക്കി. സുപ്രീംകോടതി പരിസരത്ത് നിന്നും ജന്തർ മന്തറിലേക്കായിരുന്നു മാർച്ച്. വിവിധ ഇടങ്ങളിൽനിന്നും പ്രതിഷേധത്തിന് എത്തിയ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കസ്റ്റഡിയിലെടുത്ത ഇടതു നേതാക്കളെ കരുതൽ തടങ്കൽ കേന്ദ്രത്തിലെത്തിക്കാതെ ദില്ലി പൊലീസ്; പിണറായിയുടെ ആരോഗ്യപ്രശ്‌നങ്ങൾ അറിയിച്ചിട്ടും മുഖവിലക്കെടുക്കുന്നില്ലെന്ന് ബ്രിട്ടാസ്
അഭിജീത് ദീപ്കെ, പിണറായി, കെജ്‌രിവാൾ, അഷുതോഷ് റാങ്കെ, ധ്രുവ് റാഠി.., സമരം തുടങ്ങും മുന്നേ നേതാക്കൾ കസ്റ്റഡിയിൽ; അടിച്ചമർത്താൻ സർക്കാർ ശ്രമം, പ്രതിഷേധം തുടരുമെന്ന് സിജെപി