ബം​ഗാളിൽ രാമനവമി ആഘോഷത്തിനിടെ സംഘർഷം, നിരവധി വാഹനങ്ങൾ കത്തിച്ചു; പിന്നിൽ ബിജെപിയെന്ന് മമത

Published : Mar 30, 2023, 09:36 PM IST
ബം​ഗാളിൽ രാമനവമി ആഘോഷത്തിനിടെ സംഘർഷം, നിരവധി വാഹനങ്ങൾ കത്തിച്ചു; പിന്നിൽ ബിജെപിയെന്ന് മമത

Synopsis

കലാപത്തിന് ഉത്തരവാദികൾ ബിജെപിയാണെന്ന്‌  മമത ബാനര്‍ജി ആരോപിച്ചു. ബംഗാളില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്  ബിജെപി ഗുണ്ടകളെ എത്തിയ്ക്കുകയാണ്. കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മമതാ ബാനർജി വ്യക്തമാക്കി.   

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ഹൗറയിൽ രാമനവമി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായി. നിരവധി വാഹനങ്ങൾ കത്തിച്ചു. സ്ഥലത്ത് പൊലീസ് റൂട്ട് മാർച്ച് നടത്തി. രാമനവമി ആഘോഷത്തിന്റെ ഭാ​ഗമായുള്ള ഘോഷയാത്രകൾ സമാധാനപരമായി നടത്തണമെന്ന് നേരത്തെ മുഖ്യമന്ത്രി മമത ബാനർജി  നിർദേശിച്ചിരുന്നു. 

കലാപത്തിന് ഉത്തരവാദികൾ ബിജെപിയാണെന്ന്‌  മമത ബാനര്‍ജി ആരോപിച്ചു. ബംഗാളില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്  ബിജെപി ഗുണ്ടകളെ എത്തിയ്ക്കുകയാണ്. കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മമതാ ബാനർജി വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷവും രാമനവമി ദിനത്തില്‍ ഹൗറയില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് പൊലീസുകാരുൾപ്പടെ ഇരുപതോളം പേര്‍ക്ക്  പരിക്കേറ്റിരുന്നു. 30 പേരാണ് സംഭവത്തിൽ അറസ്റ്റിലായത്.

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'