
ലുദിയാന: ഇറക്കം കുറഞ്ഞ പാന്‍റ്സ് ധരിച്ചതിന് അധ്യാപകര്‍ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതില്‍ മനംനൊന്ത് 11ാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ലുദിയാനയിലെ ഗുര്‍മേല്‍ നഗറിലാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്.
മകന്‍ ഒരു സ്വകാര്യ സ്കൂളിലാണ് പഠിക്കുന്നത്. രണ്ട് ദിവസം മുമ്പ് അവന്‍ ഇറക്കം കുറഞ്ഞ പാന്‍റ്സ് ധരിച്ചതിന് അധ്യാപകര്‍ ദേഷ്യപ്പെടുകയും ഇത് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ പ്രിന്‍സിപ്പലിനെ അറിയിച്ചു. പ്രിന്‍സിപ്പലിന്‍റെ നിര്‍ദ്ദേശ പ്രകാരം അധ്യാപകര്‍ ധനഞ്ജയുടെ തന്നെ ടൈകൊണ്ട് അവന്‍റെ കൈ കെട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തു. മുഴുവന്‍ കുട്ടികളുടെയും മുന്നില്‍ വച്ച് ധനഞ്ജയെ വിവസ്ത്രനാക്കുകയും ചെയ്തുവെന്നും പിതാവ് തിവാരി പറഞ്ഞു.
സംഭവത്തിന് ശേഷം സ്കൂളില്‍ പോകാന്‍ ധനഞ്ജയ് കൂട്ടാക്കിയിരുന്നില്ല. മാത്രമല്ല, അവന്‍ ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായിരുന്നില്ലെന്നും മാതാവ് കമലേഷ് തിവാരി പറഞ്ഞു. രാത്രിമുറിയിലെത്തിയ കമലേഷ് തിവാരിയാണ് ജീവനറ്റ നിലയില്‍ ധനഞ്ജയെ കണ്ടത്. കമലേഷിന്‍റെ കരച്ചില്‍ കേട്ട് അയല്‍വാസികളും ഓടിക്കൂടി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
സ്കൂള്‍ പ്രിന്‍സിപ്പലും രണ്ട് അധ്യാപകരുമാണ് ധനഞ്ജയ് കുമാറിന്‍റെ മരണത്തിന് കാരണമെന്ന് ബന്ധു ആരോപിച്ചു. ഇവര്‍ക്കെതിരെ എഫ്ഐആര്‍ റെജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ ബന്ധുവിന്‍റെ മൊഴിയില്‍ വേണ്ട നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ ജസ്ക്രരഞ്ജിത്ത് സിംഗ് തേജ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam