ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം, പെണ്‍കുട്ടിയെ 7 ദിവസം പല ഹോട്ടലുകളിൽ എത്തിച്ചത് 20 ലധികം പേർ

Published : Apr 07, 2025, 09:42 PM IST
ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം, പെണ്‍കുട്ടിയെ 7 ദിവസം പല ഹോട്ടലുകളിൽ എത്തിച്ചത് 20 ലധികം പേർ

Synopsis

മാര്‍ച്ച് 29 നാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. സുഹൃത്തിനൊപ്പം വാരണാസിയിലെ ബാറില്‍ പോയതായിരുന്നു പെണ്‍കുട്ടി.

വാരണാസി: ഉത്തര്‍ പ്രദേശില്‍ പന്ത്രണ്ടാംക്ലാസുകാരിയെ ഇരുപതിലധികം പേര്‍ ചേര്‍ന്ന് 7 ദിവസം കൂട്ട ബലാത്സംഗത്തിനിരയാക്കി. ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ നാലുവരെയാണ് പെണ്‍കുട്ടിയെ സംഘം പീഡിപ്പിച്ചത്. ശീതളപാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധം കെടുത്തിയായിരുന്നു ക്രൂരത. സംഭവത്തില്‍ 23 പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 6 പേരെ അറസ്റ്റ് ചെയ്തു. 11 പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 

മാര്‍ച്ച് 29 നാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. സുഹൃത്തിനൊപ്പം വാരണാസിയിലെ പിശാച് മോചന്‍ എന്ന സ്ഥലത്തെ ബാറില്‍ പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെ നിന്ന് പ്രതികള്‍ കുട്ടിക്ക് ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തുകയും വിവിധ ഹോട്ടലുകളിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രതികളില്‍ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടവരും മുന്‍ സുഹൃത്തുക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. 

Read More:ട്രെയിൻ വരാൻ സിഗ്നലായപ്പോഴും വയോധികൻ പാളത്തിൽ, താഴേക്ക് ചാടി തോളിലേറ്റി രാഹുൽ; അഭിനന്ദിച്ച് നാട്ടുകാർ
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ