വീട്ടിലെത്തിയ അമ്മ കേൾക്കുന്നത് മകളുടെ നിലവിളി, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് 4 സഹപാഠികൾ

Published : Jul 17, 2025, 02:11 PM IST
pocso case

Synopsis

സാധനങ്ങൾ വാങ്ങാനായി പുറത്ത് പോയ അമ്മ വരുമ്പോൾ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് നോക്കുമ്പോഴാണ് അയൽവാസികളായ വിദ്യാർത്ഥികൾ പീഡിപ്പിക്കുന്നത് കാണുന്നത്

ഗാസിയാബാദ്: സഹപാഠിയെ കാണാനെന്ന പേരിൽ വീട്ടിലെത്തി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് നാല് സഹപാഠികൾ. ഉത്ത‍ർ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഗാസിയാബാദിലെ ഹൗസിംഗ് സൊസൈറ്റിയിലെ വീട്ടിൽ 9ാം ക്ലാസുകാരി തനിച്ചായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയമുള്ള സുഹൃത്ത് പെൺകുട്ടിയെ കാണാനെത്തിയപ്പോൾ കുട്ടി പഠിക്കുന്ന സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ വീട്ടിലേക്ക് തള്ളിക്കയറുകയായിരുന്നു. 

സാധനങ്ങൾ വാങ്ങാനായി പുറത്ത് പോയ അമ്മ വരുമ്പോൾ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് നോക്കുമ്പോഴാണ് അയൽവാസികളായ വിദ്യാർത്ഥികൾ പീഡിപ്പിക്കുന്നത് കാണുന്നത്. പെൺകുട്ടിയുടെ അമ്മ മകളെ മുറിക്ക് പുറത്ത് എത്തിച്ചശേഷം അക്രമികളെ മുറിയിലിട്ട് പൂട്ടുകയായിരുന്നു. പിന്നാലെ ഇവർ പൊലീസിനെ വിളിക്കുകയായിരുന്നു. എന്നാൽ പൊലീസ് എത്തിയപ്പോഴേയ്ക്കും ഹൗസിംഗ് സൊസൈറ്റിയിലെ ചുമതലക്കാർ അക്രമികളെ തുറന്ന് വിട്ടതായാണ് 9ാം ക്ലാസുകാരിയുടെ അമ്മ ആരോപിക്കുന്നത്. 

സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ പൊലീസ് നാല് വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 11, 10, 9 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇവരിൽ മൂന്നു പേർ പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണ് പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മൊഴി എടുക്കുമെന്നാണ് കവിനഗർ എസിപി ഭാസ്കർ വർമ വിശദമാക്കുന്നത്. കേസിൽ അന്വേഷണം നടത്തുന്നതായും പൊലീസ് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം