കുളുവിൽ മേഘവിസ്ഫോടനം, മിന്നൽ പ്രളയത്തിൽ 6 പേരെ കാണാതായി

Published : Jul 06, 2022, 11:01 AM ISTUpdated : Jul 06, 2022, 11:10 AM IST
കുളുവിൽ മേഘവിസ്ഫോടനം, മിന്നൽ പ്രളയത്തിൽ 6 പേരെ കാണാതായി

Synopsis

ഹിമാചലിൽ പലയിടത്തും മണ്ണിടിച്ചിൽ, ഷിംലയിൽ ഒരു പെൺകുട്ടി മരിച്ചു, 2 പേർക്ക് പരിക്ക്

കുളു: ഹിമാചൽ പ്രദേശിൽ കനത്ത നാശം വിതച്ച് മഴയും മിന്നൽ പ്രളയവും. മേഖലയിൽ തുടരുന്ന കനത്ത മഴയ്ക്കിടെ മേഘവിസ്ഫോടനം കൂടി സംഭവിച്ചതാണ് സ്ഥിതിഗതികൾ വഷളാക്കിയത്. മണികരൻ വാലിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 6 പേരെ കാണാതായതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കോജ്‍വാലിയിൽ നിരവധി വീടുകൾ ഒലിച്ചുപോയി. മലാന ഗ്രാമവും മണികരൻ വാലിയും ഇതര പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ടിട്ടുണ്ട്. പലയിടത്തും വാർത്താവിനിമയ ബന്ധം താറുമാറിലായി. മലാനയിൽ നിർമാണം നടക്കുന്ന പവർ സ്റ്റേഷനിൽ കുടുങ്ങിയ 23 പേരെ രക്ഷപ്പെടുത്തി. ചിലയിടങ്ങളിൽ ടൂറിസ്റ്റ് ക്യാമ്പുകൾ ഒലിച്ച് പോയതായും റിപ്പോർട്ടുകളുണ്ട്.

സംസ്ഥാനത്ത് പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. ഷിംലയിൽ മണ്ണിടിച്ചിലിൽ ഒരു പെൺകുട്ടി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 
 

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി