പെട്രോൾ, ഡീസൽ വില വർധനയ്ക്കിടയില്‍ ആരും ശ്രദ്ധിക്കാതെ സിഎൻജിയുടെ വില വർധന

Published : Feb 14, 2023, 09:26 AM IST
പെട്രോൾ, ഡീസൽ വില വർധനയ്ക്കിടയില്‍ ആരും ശ്രദ്ധിക്കാതെ സിഎൻജിയുടെ വില വർധന

Synopsis

തിരുവനന്തപുരത്ത് ഡീസലിന്  96.52 രൂപയും പെട്രോളിന് 107.71ലും എത്തി നില്‍ക്കുമ്പോള്‍ അതിന് തൊട്ട് അടുത്ത് സിഎന്‍ജി വിലയും എത്തി നില്‍ക്കുന്നത്. 

കൊച്ചി: പെട്രോൾ ഡീസൽ വില വർധന ചർച്ചയാവുന്നതിനിടെ ആരും കാണാതെ പോവുകയാണ് സിഎൻജിയുടെ വിലവർധന. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് സിഎൻജിക്ക് കൂട്ടിയത്. പ്രകൃതി സൗഹൃദ ഇന്ധനം, പെട്രോളിനേയും ഡീസലിനേക്കാൾ വില കുറവ്, ഇതെല്ലാമായിരുന്നു സിഎൻജിയെ ആകർഷകമാക്കിയത്. എന്നാൽ സിഎൻജി വാഹനങ്ങൾ വാങ്ങിയവർ ഇപ്പോൾ പ്രതിസന്ധിയിലാണ്.

സിഎന്‍ജി ഓട്ടോ വാങ്ങിയ സമയത്ത് വില കിലോയ്ക്ക് 45 രൂപ മുന്ന് മാസം മുന്‍പ് സിഎന്‍ജിയുടെ വില 83 ലെത്തി ഇപ്പോള്‍ 91ലെത്തി നില്‍ക്കുകയാണ്. കൊച്ചിയിൽ നൂറ് കണക്കിന് സിഎൻജി ഓട്ടോകളാണ് കഴിഞ്ഞ വർഷങ്ങളിൽ നിരത്തിലിറങ്ങിയിട്ടുള്ളത്. വിലവർധന കാരണം ഇവരെല്ലാം നഷ്ടത്തിലാണെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ അടക്കമുള്ള സിഎന്‍ജി ഉപഭോക്താക്കള്‍ പറയുന്നത്. കുറച്ച് പണം കയ്യില്‍ നിന്നും ബാക്കി ഫിന്‍സിനെടുത്തുമാണ് മിക്കവരും സിഎന്‍ജി വാഹനം വാങ്ങിയിട്ടുള്ളത്. എന്നാല്‍ തിരിച്ചടവ് വരെ മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഡീസലിന്‍റെ വിലയോട് അടുത്ത് തന്നെ സിഎന്‍ജിയുടെ വിലയുമെത്തി. ഇങ്ങനെ പോയാല്‍ വാഹനം ഫിനാന്‍സുകാര്‍ കൊണ്ടുപോകുമെന്ന ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട് കൊച്ചിയില്‍. കുതിച്ചുയരുന്ന വില വർധനവ് കാരണം സിഎൻജി ഉപയോഗിച്ച് ഓടുന്ന ബസുകളുടേയും ട്രാവലറുകളുടേയും റജിസ്ട്രേഷനിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ വലിയ കുറവുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് ഡീസലിന്  96.52 രൂപയും പെട്രോളിന് 107.71ലും എത്തി നില്‍ക്കുമ്പോള്‍ അതിന് തൊട്ട് അടുത്ത് സിഎന്‍ജി വിലയും എത്തി നില്‍ക്കുന്നത്. നിയന്ത്രണമില്ലാതെ വില വർധനവ് തുടർന്നാൽ കൂടുതൽ ആളുകൾ സിഎൻജി വാഹനങ്ങൾ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടാകുമെന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 

തൊഴിലാളികളുടെ മാത്രമല്ല, മുതലാളിമാരുടെയും നടുവൊടിക്കും ഇന്ധന സെസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി