ജാർഖണ്ഡിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ പാളം തെറ്റി; 2 മരണം, 20 പേർക്ക് പരിക്ക്

Published : Jul 30, 2024, 11:20 AM IST
ജാർഖണ്ഡിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ പാളം തെറ്റി; 2 മരണം, 20 പേർക്ക് പരിക്ക്

Synopsis

18 കോച്ചുകളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി

മുംബൈ: ജാർഖണ്ഡിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ പാളം തെറ്റി. 18 കോച്ചുകളാണ് പാളം തെറ്റിയത്. രണ്ട് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ഹൌറ - സിഎസ്എംടി എക്സ്പ്രസ് ആണ് പാളം തെറ്റിയത്.

പുലർച്ചെ 3.45 ഓടെ ജംഷഡ്പൂരിൽ നിന്ന് 80 കിലോമീറ്റർ അകലെ ബഡാബാംബുവിനടുത്താണ് ട്രെയിൻ പാളം തെറ്റിയത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻഡിആർഎഫ് സംഘം സംഭവ സ്ഥലത്ത് എത്തിയതായി വെസ്റ്റ് സിംഗ്ഭും ഡെപ്യൂട്ടി കമ്മീഷണർ കുൽദീപ് ചൗധരി പറഞ്ഞു. 

പാളം തെറ്റിയ 18 കോച്ചുകളിൽ 16 എണ്ണം പാസഞ്ചർ കോച്ചുകളും ഒരെണ്ണം പവർ കാറും ഒന്ന് പാൻട്രി കാറുമാണ്. പരിക്കേറ്റവർക്ക് റെയിൽവേയുടെ മെഡിക്കൽ സംഘം പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് വിദദ്ധ ചികിത്സയ്ക്കായി പരിക്കേറ്റവരെ ചക്രധർപൂരിലേക്ക് കൊണ്ടുപോയതായി റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിൻ പാളം തെറ്റിയതിന്‍റെ കാരണം വ്യക്തമില്ല. അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 

അപകടത്തെ തുടർന്ന് ഈ പാതയിലെ നിരവധി ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി അധികൃതർ പറഞ്ഞു. യാത്രക്കാർക്കായി ബസുകൾ ക്രമീകരിച്ചു. ഇന്ത്യൻ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകളും നൽകി.

ടാറ്റാനഗർ: 06572290324

ചക്രധർപൂർ: 06587 238072

റൂർക്കേല: 06612501072, 06612500244

ഹൗറ: 9433357920, 03326382217
 

ഉരുൾപൊട്ടലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി,കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും നല്‍കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അന്നെന്‍റെ വീട് പൊളിച്ചില്ലേ, ഇവിടം വിടാൻ ഭീഷണിപ്പെടുത്തിയില്ലേ': മുംബൈയിൽ ഉദ്ധവിനെ മറികടന്ന് ഭരണം പിടിച്ച് ബിജെപി, അത്യാഹ്ലാദത്തിൽ കങ്കണ
സുഖയാത്ര, 180 കിലോമീറ്റർ വരെ വേഗത, ആർഎഎസി ഇല്ല; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ഇന്ന്