'നിനക്ക് രാഖി കെട്ടാൻ ഇത്തവണ എനിക്ക് കഴിഞ്ഞേക്കില്ല'; കോളജ് അധ്യാപിക ശ്രീവിദ്യയുടെ അവസാന കുറിപ്പ്, ജീവനൊടുക്കിയത് ഭർതൃ പീഡനത്തെ തുടർന്ന്

Published : Aug 05, 2025, 03:04 AM IST
college lecturer killed herself due to domestic abuse

Synopsis

വിവാഹം കഴിഞ്ഞിട്ട് വെറും ആറ് മാസം. ഭർതൃ പീഡനം സഹിക്കാനാവാതെ സ്വകാര്യ കോളജ് അധ്യാപിക ജീവനൊടുക്കി.

വിജയവാഡ: ഗാർഹിക പീഡനത്തെ കുറിച്ച് കുറിപ്പെഴുതി വച്ച് 24കാരി ആത്മഹത്യ ചെയ്തു. സ്വകാര്യ കോളജിലെ അധ്യാപികയായിരുന്ന ശ്രീവിദ്യയാണ് മരിച്ചത്. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. 'ഇത്തവണ നിനക്ക് രാഖി കെട്ടാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല' എന്ന് സഹോദരന് കുറിപ്പെഴുതി വച്ചാണ് ശ്രീവിദ്യ ജീവനൊടുക്കിയത്.

ആറ് മാസം മുൻപാണ് ശ്രീവിദ്യയും വില്ലേജ് സർവേയറായ രാംബാബുവും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോൾ മുതൽ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് ശ്രീവിദ്യ കുറിപ്പിൽ വിശദീകരിച്ചു. രാംബാബു മദ്യപിച്ച് വീട്ടിൽ വരാറുണ്ടായിരുന്നെന്നും ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നെന്നും ശ്രീവിദ്യ എഴുതി. തന്നെ ഒന്നിനും കൊള്ളാത്തവൾ എന്ന് മറ്റൊരു സ്ത്രീയുടെ മുന്നിൽ വെച്ച് പരിഹസിച്ചു. തല കട്ടിലിൽ ഇടിപ്പിക്കുകയും മർദിക്കുകയും ചെയ്തെന്നും കുറിപ്പിൽ പറയുന്നു.

തുടർച്ചയായ പീഡനങ്ങളിൽ മനംനൊന്താണ് താൻ ഈ കടുംകൈ ചെയ്യുന്നതെന്നും ശ്രീവിദ്യ എഴുതി. ശ്രീവിദ്യയുടെ മരണത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ