വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാർഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

Published : May 01, 2025, 08:50 AM ISTUpdated : May 01, 2025, 09:06 AM IST
വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാർഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

Synopsis

വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്.

ദില്ലി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചയത് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്‍റുകള്‍ക്കും മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഗുണകരമാകും. ഏപ്രിലിൽ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 41 രൂപ കുരച്ചരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിലകുറച്ചത്. അതേസമയം, കഴിഞ്ഞ മാസമാണ് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വര്‍ധിപ്പിച്ചത്. ഏപ്രിൽ ഏഴിനാണ് ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2 കിലോയുടെ ഗ്യാസ് സിലിണ്ടറിന്‍റെ വിലയിൽ 50 രൂപ വര്‍ധിപ്പിച്ചത്.
 

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ