'ജിഎസ്ടി പരിഷ്കരണത്തിന്റെ ​ഗുണം സാധാരണക്കാർക്ക് കിട്ടണം, ലോട്ടറി നികുതി 40 ശതമാനം ആക്കിയത് തിരിച്ചടി': കെ എൻ ബാല​ഗോപാൽ

Published : Sep 04, 2025, 11:36 AM ISTUpdated : Sep 04, 2025, 12:03 PM IST
k n balagopal

Synopsis

ഓട്ടോമൊബെൽ, സിമൻ്റ് അടക്കം ഇളവിൽ 4500 കോടി രൂപയുടെ വരുമാനം സംസ്ഥാനത്തിന് നഷ്ടമുണ്ടാകും

ദില്ലി: ജിഎസ്ടി ഇളവിന്റെ ​ഗുണം എല്ലാവർക്കും ലഭിക്കണമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സാധാരണക്കാർക്ക് പ്രയോജനം ലഭിക്കണം. കമ്പനികൾ വില കൂട്ടരുതെന്നും ധനമന്ത്രി പറഞ്ഞു. സർക്കാർ നിരീക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു. നികുതി കുറച്ചതിന്റെ ​ഗുണം ജനങ്ങൾക്ക് ലഭിക്കണം. ലോട്ടറി നികുതി 40 ശതമാനം ആക്കിയത് തിരിച്ചടിയായെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങളുടെ വിഷയത്തിൽ ഗൗരവമായ ചർച്ച നടന്നില്ല. കേന്ദ്രം അക്കാര്യം ഗൗരവമായി എടുത്തില്ലെന്നും ധനമന്ത്രി പറഞ്ഞു. 

ഓട്ടോമൊബെൽ, സിമൻ്റ് അടക്കം ഇളവിൽ 4500 കോടി രൂപയുടെ വരുമാനം സംസ്ഥാനത്തിന് നഷ്ടമുണ്ടാകും. നികുതി ഇളവ് ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ സംസ്ഥാനം ഇടപെടൽ നടത്തുകയും ഇത് പരിശോധിക്കുകയും ചെയ്യും. നോട്ട് നിരോധനം പോലെ പോപ്പുലർ പ്രസ്താവനയല്ല വേണ്ടത്. വരുമാന നഷ്ടം നികത്തുന്ന കാര്യത്തിൽ യതൊന്നും കേന്ദ്രം പറയുന്നില്ല. അതിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. 

ലോട്ടറിയുടെ നികുതിയുടെ കാര്യം സംസ്ഥാനങ്ങൾക്ക് വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ലോട്ടറി നികുതി 40 ശതമാനം ആക്കിയത് തിരിച്ചടിയായിട്ടുണ്ട്. 2 ലക്ഷം പേർ വരെയാണ് ലോട്ടറി മേഖല കൊണ്ട് ജീവിക്കുന്നത്. 28 ശതമാനത്തിൽ നിന്നാണ് 40 ശതമാനമാക്കിയത്. ജി എസ് ടി കൗണ്‍സിലിൽ എത്തുമ്പോൾ ആശ്വാസം കിട്ടുമെന്നാണ് കരുതിയത്. ഇപ്പോൾ തലക്ക് അടിയേറ്റത് പോലെയായി. ലോട്ടറി മേഖല നേരിടാൻ പോകുന്ന പ്രശ്നം പരിഹരിക്കാൻ പ്രത്യേക യോഗം വിളിക്കും. വലിയ കമ്പനികൾക്ക് ജിഎസ് ടി നികുതിയിളവിൻ്റെ ഗുണം കിട്ടുന്ന രീതിയിലാകാതെ നോക്കണം എന്ന ആവശ്യമാണ് സംസ്ഥാനത്തിൻ്റേത്. വളരെ പെട്ടെന്ന് നികുതി ഇളവ് നടപ്പാക്കിയത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആകാമെന്നും ധനമന്ത്രി പറഞ്ഞു. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിദ്ധരാമയ്യ കണ്ണുരുട്ടി, പിന്നാലെ സസ്പെൻഷൻ; ഓഫിസ് മുറിയിൽ സ്ത്രീകൾക്ക് മുന്നിൽ 'സ്വയം മറന്ന' ഡിജിപി കുരുക്കിൽ
വിദേശപൗരനായ ഡോക്ടർ ഇന്ത്യയിൽ നിന്ന് മടങ്ങാൻ വിമാനത്താവളത്തിലെത്തി; തടഞ്ഞ് സുരക്ഷാ ജീവനക്കാർ; ബിജെപി നേതാക്കളെ അധിക്ഷേപിച്ചെന്ന് കേസ്