പ്രവാചകനെയും ഖുറാനെയും അധിക്ഷേപിച്ച് സോഷ്യൽമീഡിയ പ്രചാരണം; ഷാജഹാൻപുരിൽ സംഘർഷം

Published : Sep 15, 2025, 09:20 PM IST
Communal tension in UP Shahjahanpur

Synopsis

ഷാജഹാൻപുരിൽ സംഘർഷം. രാത്രി 9 മണിയോടെ നിരവധിപേർ പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധം അക്രമാസക്തമായി.

ലഖ്‌നൗ: പ്രവാചകൻ മുഹമ്മദ് നബിയെയും ഖുറാനെയും സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ചെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ സംഘർഷം. സംഭവത്തിൽ ഷാജഹാൻപൂർ ജില്ലാ പൊലീസ് 200 പേർക്കെതിരെ കേസെടുത്തു. പ്രവാചകൻ മുഹമ്മദ് നബിയെയും ഖുറാനെയും അവഹേളിക്കുന്ന ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ജില്ലയിൽ വെള്ളിയാഴ്ച 45 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് സംഘർഷം. രാത്രി 9 മണിയോടെ നിരവധിപേർ പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധം അക്രമാസക്തമായി. ചില പ്രതിഷേധക്കാർ രണ്ട് ഇരുചക്ര വാപൊലീസ് ഉദ്യോഗസ്ഥർ ലാത്തിവീശിയെന്ന് ഷാജഹാൻപൂർ പൊലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദി പറഞ്ഞു. തുടർന്ന് പ്രകടനക്കാർ ലാൽ ഇംലി ക്രോസിംഗ് തടഞ്ഞു. സദർ പോലീസ് ഔട്ട്‌പോസ്റ്റ് ഇൻ-ചാർജ് ശിവം അഗർവാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, വെള്ളിയാഴ്ചത്തെ പ്രതിഷേധത്തിൽ ഉൾപ്പെട്ട 200 തിരിച്ചറിയാത്ത വ്യക്തികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ദ്വിവേദി കൂട്ടിച്ചേർത്തു.

ഷാജഹാൻപൂരിൽ സ്ഥിതിഗതികൾ ശാന്തമായി തുടരുന്നുണ്ടെങ്കിലും മുൻകരുതൽ നടപടിയായി നഗരത്തിലുടനീളം പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് എസ്പി പറഞ്ഞു. അതേസമയം, മാർക്കറ്റ് പ്രദേശങ്ങളിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി. സാമൂഹിക മാധ്യമങ്ങളിൽ ഏതെങ്കിലും ജാതി, മതം, സമൂഹം എന്നിവയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പറയുന്നതിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് ജില്ലാ പൊലീസ് ഭരണകൂടം അഭ്യർത്ഥിച്ചു. സാമുദായിക ഐക്യത്തെ തകർക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇടരുത്. അപമാനകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതോ ഫോർവേഡ് ചെയ്തതോ ആയ വ്യക്തികളുടെ പട്ടിക ഞങ്ങളുടെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീം തയ്യാറാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ലിവ് ഇൻ ബന്ധത്തിലും ഭാര്യ പദവി നൽകണം': വിവാഹ വാഗ്ദാനം നൽകി പിന്മാറുന്ന പുരുഷന്മാർക്ക് നിയമത്തിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് കോടതി
തുടരുന്ന രാഷ്ട്രീയ നാടകം, 'ഉദ്ധവ് താക്കറേയെ പിന്നിൽ നിന്ന് കുത്തി രാജ് താക്കറേ', കല്യാണിൽ ഷിൻഡേയുമായി സഖ്യം