അരുണാചലില്‍ ബിജെപി എംഎല്‍എക്കെതിരെ ബലാത്സംഗ പരാതി; പൊലീസ് എഫ്ഐആറില്‍ കൃത്രിമം കാട്ടിയെന്ന് യുവതി

Published : Dec 10, 2019, 03:46 PM ISTUpdated : Dec 10, 2019, 10:49 PM IST
അരുണാചലില്‍ ബിജെപി എംഎല്‍എക്കെതിരെ ബലാത്സംഗ പരാതി; പൊലീസ് എഫ്ഐആറില്‍ കൃത്രിമം കാട്ടിയെന്ന് യുവതി

Synopsis

സംഭവം നടന്ന് രണ്ട് മാസമായിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ ഉള്‍പ്പടെ കണ്ട് പരാതി നല്‍കാനാണ് യുവതി ദില്ലിയില്‍ എത്തിയിരിക്കുന്നത്. 

ദില്ലി: അരുണാചലില്‍ ബിജെപി എംഎല്‍എക്കെതിരെ ബലാത്സംഗ പരാതി. എംഎല്‍എ ഗ്രൂക്ക് പൊഡുങ്ങിനെതിരെ അരുണാചല്‍ സ്വദേശിയായ ഡോക്ടറാണ് പരാതി നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 12 ന് ഔദ്യോഗിക യോഗത്തിനെന്ന പേരില്‍ മെഡിക്കല്‍ ഓഫീസറായ തന്നെ എംഎല്‍എ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‍തെന്നാണ് യുവതിയുടെ പരാതി. പൊലീസ് എഫ്ഐആറില്‍ കൃത്രിമം കാട്ടി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും യുവതി ആരോപിക്കുന്നു. സംഭവം നടന്ന് രണ്ട് മാസമായിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ ഉള്‍പ്പടെ കണ്ട് പരാതി നല്‍കാനാണ് യുവതി ദില്ലിയില്‍ എത്തിയിരിക്കുന്നത്. 

സംഭവം നടന്ന അന്നുതന്നെ പൊലീസില്‍ പരാതിനല്‍കിയിരുന്നു. കേസ് എടുത്തെങ്കിലും എഫ്ഐആറില്‍ എംഎല്‍എയ്ക്ക് എതിരെ കുറ്റം ചുമത്തിയിരിക്കുന്നത് പെട്ടെന്ന് ജാമ്യം കിട്ടുന്ന വകുപ്പുകളിലാണ്.തന്‍റെ മൊഴി കൃത്യമായി പൊലീസ് രേഖപ്പെടുത്തിയില്ല. എംഎല്‍എയ്ക്ക് എതിരെ പരാതി നല്‍കിയാല്‍ അതിന്‍റെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന് പൊലീസ് തന്നെ ഉപദേശിക്കുകയായിരുന്നു എന്നും യുവതി പറയുന്നു. കേസില്‍ ജാമ്യം കിട്ടിയ എംഎല്‍എ തന്നെയും കുടുംബത്തെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. അരുണാചല്‍ സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് ദില്ലിയില്‍ എത്തിയതെന്നും രണ്ട് മാസമായി വലിയ മാനസിക പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണെന്നും യുവതി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കുട്ടിക്ക് കളിക്കാൻ വേണ്ടി മഴയോട് പോകാൻ പറയുന്നത് ശരിയല്ല',ജോണി ജോണിക്ക് പിന്നാലെ റെയിൻ റെയിൻ ഗോ എവേ കവിതയ്ക്കും എതിരെ യുപി മന്ത്രി
മുഖ്യമന്ത്രി വിജയ്നെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി, കേന്ദ്രവുമായി സഹകരിച്ച് നീങ്ങാം, ആശസകളും അറിയിച്ച് മോദി; നന്ദി പറഞ്ഞ് വിജയ്