'ഇത് ആപല്‍ക്കരമാണ്'; ശിവസേനയെ തള്ളി കോണ്‍ഗ്രസ്, പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയുടെ അടിത്തറ തകര്‍ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി

Published : Dec 10, 2019, 03:23 PM ISTUpdated : Dec 11, 2019, 06:11 PM IST
'ഇത് ആപല്‍ക്കരമാണ്'; ശിവസേനയെ തള്ളി കോണ്‍ഗ്രസ്, പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയുടെ അടിത്തറ തകര്‍ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി

Synopsis

ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസിന്‍റെ പുതിയ സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തിയതിനു തൊട്ടുപിന്നാലെയാണ് എതിര്‍സ്വരവുമായി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ദേശീയ താല്പര്യം മുന്‍നിര്‍ത്തി കൊണ്ടുവന്ന ബില്ലിനെ പിന്തുണയ്ക്കുന്നു എന്നായിരുന്നു ശിവസേന സ്വീകരിച്ച നിലപാട്

ദില്ലി: പൗരത്വ ഭേദഗതി ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ അടിത്തറയെ നശിപ്പിക്കുന്നതാണ് ബില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസിന്‍റെ പുതിയ സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തിയതിനു തൊട്ടുപിന്നാലെയാണ് എതിര്‍സ്വരവുമായി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ദേശീയ താല്പര്യം മുന്‍നിര്‍ത്തി കൊണ്ടുവന്ന ബില്ലിനെ പിന്തുണയ്ക്കുന്നു എന്നായിരുന്നു ശിവസേന സ്വീകരിച്ച നിലപാട്. 

ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നതാണ്. അതിനെ പിന്തുണയ്ക്കുന്ന ഓരോരുത്തരും നമ്മുടെ നാടിന്‍റെ കെട്ടുറപ്പിനെയും അടിത്തറയെയുമാണ് ആക്രമിക്കാനും നശിപ്പിക്കാനും ശ്രമിക്കുന്നത്. രാഹുല്‍ ട്വീറ്റ് ചെയ്തു.

ബില്‍ ദേശീയതാല്പര്യം മുന്‍നിര്‍ത്തിയുള്ളതായതിനാലാണ് അതിനെ പിന്തുണച്ചതെന്നാണ് ശിവസേനയുടെ നിലപാട്. കോണ്‍ഗ്രസിനും എന്‍സിപിക്കും ഒപ്പമുള്ള പൊതുമിനിമം പരിപാടി മഹാരാഷ്ട്രയില്‍ മാത്രമൊതുങ്ങുന്നതാണെന്നും ശിവസേന വ്യക്തമാക്കി. പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ ബില്ലിനെതിരെ ലേഖനം പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ലോക്സഭയില്‍ ശിവസേന ബില്ലിനെ പിന്തുണച്ചത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനിടെയാണ് നിലപാട് വ്യക്തമാക്കി ശിവസേന എംപി അരവിന്ഗ് സാവന്ത് രംഗത്തെത്തിയത്. 

നാളെയാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുക. ഇന്നലെയാണ് ബില്‍ ലോക്സഭയില്‍ 80നെതിരെ 311 വോട്ടുകള്‍ക്കായിരുന്നു ബില്ല് പാസ്സായത്. 
കടുത്ത ഭരണ-പ്രതിപക്ഷ വാക്പോരിനൊടുവിലാണ് ബില്‍ പാസ്സായത്. 

Read Also: ഭേദഗതികള്‍ തള്ളി, ദേശീയ പൗരത്വ ബില്‍ ലോക്സഭ പാസാക്കി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അജിത്ത് പവാറിന്റെ മരണം: അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്, അന്ത്യകർമ്മങ്ങൾ ബാരാമതിയിൽ നടക്കുമെന്ന് സഹോദരൻ
ജനങ്ങളുടെ നേതാവായിരുന്നു അജിത് പവാറെന്ന് പ്രധാനമന്ത്രി, ഹൃദയഭേദകമെന്ന് രാഹുൽ ഗാന്ധി, അനുശോചിച്ച് നേതാക്കള്‍