നടുറോഡിൽ യുവതിക്ക് നേരെ കൊടും ക്രൂരത; ഭര്‍ത്താവ് ഒത്തുതീര്‍പ്പിന് വിളിച്ചുവരുത്തി നാട്ടുകാരുടെ മുന്നിലിട്ട് ക്രൂരമായി ആക്രമിച്ചു, കേസ്

Published : Sep 30, 2025, 12:30 AM IST
woman attacked in karnataka

Synopsis

കർണാടകയിലെ ആനേക്കലിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു. 5 വർഷമായി തുടരുന്ന പീഡനത്തെ തുടർന്ന് പഞ്ചായത്ത് ചർച്ചകൾക്കിടെയായിരുന്നു സംഭവം. ഭർത്താവ് ഉൾപ്പെടെ 6 പേർക്കെതിരെ പോലീസ് കേസെടുത്തു.

ബെംഗളൂരു: സ്ത്രീധനത്തിന്റെ പേരിൽ കർണാടകയിലെ ആനേക്കൽ ടൗണിൽ യുവതിക്ക് നടുറോഡിൽ ക്രൂരമർദ്ദനം. ഭർത്താവും വീട്ടുകാരും ചേർന്ന് നാട്ടുകാർ നോക്കിനിൽക്കെ 32 കാരിയായ യുവതിയെ മർദിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ ആറ് പേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആനേക്കൽ ടൗണിലെ നാരായണപുരയിലാണ് സംഭവം നടന്നത്. അഞ്ച് വർഷം മുമ്പ് വിവാഹിതയായ യുവതിക്ക് അന്നുമുതൽ ഭർതൃവീട്ടുകാരുടെ ക്രൂരമായ പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. ഒന്നര ലക്ഷം രൂപ സ്ത്രീധനമായി വീട്ടിൽ നിന്ന് കൊണ്ടുവരാൻ നിരന്തരം ആവശ്യപ്പെട്ടായിരുന്നു പീഡനം. ഭർത്താവ് മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതും പതിവായിരുന്നു.

ഒത്തുതീർപ്പ് ചർച്ചകൾക്കിടെ മർദ്ദനം

അടിയും ചവിട്ടും പതിവായതോടെ യുവതിയും കുടുംബവും പ്രദേശത്തെ പഞ്ചായത്തിനെ സമീപിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് ഇടപെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നതിനിടെയാണ് ഭർതൃവീട്ടുകാർ യുവതിയെ പൊതുസ്ഥലത്ത് വെച്ച് ക്രൂരമായി മർദ്ദിച്ചത്. നാല് വയസ്സുള്ള തൻ്റെ മകനെ ഭർതൃവീട്ടുകാർ പിടിച്ചുവെച്ചിരിക്കുകയാണെന്നും കാണാൻ അനുവദിക്കുന്നില്ലെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ യുവതി ആനേക്കൽ പോലീസിൽ പരാതി നൽകി. ഭർത്താവ് അരുൺകുമാർ, ഭർതൃമാതാവ് പ്രഭാവതി, പിതാവ് ചൗധപ്പ, ബന്ധുക്കളായ ഗജേന്ദ്ര, നരസിംഹ മൂർത്തി, ലക്ഷ്മി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ; വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്, ബുക്കിങ് ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന
'ഞാൻ എന്‍റെ വസ്ത്രങ്ങളെല്ലാം കൗണ്ടറിൽ ഊരിയെറിയും', എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് യാത്രക്കാരൻ; ദില്ലിയിൽ ഇൻഡിഗോയ്ക്കെതിരെ പ്രതിഷേധം