സർവകക്ഷി സംഘത്തിലേക്ക് പ്രതിനിധികളുടെ പേര് മന്ത്രി കിരൺ റിജിജു ചോദിച്ചു, കേന്ദ്ര സർക്കാർ വാദം തള്ളി കോൺഗ്രസ്

Published : May 20, 2025, 09:59 AM ISTUpdated : May 20, 2025, 10:17 AM IST
സർവകക്ഷി സംഘത്തിലേക്ക്  പ്രതിനിധികളുടെ പേര് മന്ത്രി കിരൺ റിജിജു  ചോദിച്ചു, കേന്ദ്ര സർക്കാർ വാദം തള്ളി കോൺഗ്രസ്

Synopsis

റിജിജു രാഹുൽ ഗാന്ധിയോടും, മല്ലികാർജ്ജുൻ ഖർഗെ യോടും സംസാരിച്ചു,അതനുസരിച്ചാണ്  4 പേരെ നിർദ്ദേശിച്ചതെന്നും ജയറാം രമേശ്

ദില്ലി: പാക് ഭികരതയെകുറിച്ച് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാനുള്ള സർവകക്ഷി സംഘത്തിലേക്ക്  രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പ്രതിനിധികളുടെ പേര് ചോദിച്ചില്ലെന്ന കേന്ദ്ര സർക്കാർ വാദം തള്ളി കോൺഗ്രസ്. മന്ത്രി കിരൺ റിജിജു പേര് ചോദിച്ചിരുന്നുവെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. റിജിജു രാഹുൽ ഗാന്ധിയോടും മല്ലികാർജ്ജുൻ ഖർഗെയോടും സംസാരിച്ചു. അതനുസരിച്ചാണ് രാഹുൽ ഗാന്ധി 4 പേരെ നിർദ്ദേശിച്ചതെന്നും ജയറാം രമേശ് വ്യക്തമാക്കി.

 

 

വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാനുളള ഉന്നത പദവി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ശശി തരൂരിന്  കിട്ടേയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. നരേന്ദ്ര മോദി നേരിട്ട് തരൂരുമായി ഇക്കാര്യം സംസാരിച്ചു എന്നാണ് സൂചനകൾ. തരൂരിന് പാര്‍ട്ടി നല്‍കിയ പദവികള്‍ തിരിച്ചെടുക്കണമെന്ന  ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായി. വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് വിദേശകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി യോഗത്തിന് പാര്‍ലമെന്‍റിലെത്തിയ തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി: റിസപ്ഷൻ മുടങ്ങിയില്ല, വിമാനത്താവളത്തിൽ കുടുങ്ങിയ നവദമ്പതികൾ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു
പുകവലിക്കുന്ന ചിത്രം കവർ പേജിൽ; അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് ടു മി'ക്ക് എതിരായ ഹർജി തള്ളി സുപ്രീം കോടതി