
ലക്ക്നൗ: ഉത്തർപ്രദേശിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവെച്ചായിരുന്നു ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമം നടന്നത്. ദലേൽനഗർ - ഉമർത്താലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിന്‍ അട്ടിമറി ശ്രമം നടന്നത്. ഡൽഹിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് ഉള്‍പ്പെടെ രണ്ട് ട്രെയിനുകള്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് അജ്‍ഞാതര്‍ നടത്തിയത്.
രാജ്ധാനി എക്സ്പ്രസിലെ ലോക്കോ പൈലറ്റിന്‍റെ കൃത്യമായ ഇടപെടലില്‍ വലിയ ദുരന്തമാണ് ഒഴിവായത്. അടിയന്തിരമായി ട്രെയിന്‍ നിര്‍ത്തിയതിന് ശേഷം ലോക്കോ പൈലറ്റ് പുറത്തിറങ്ങി ട്രാക്കിന് കുറുകെ കെട്ടിവെച്ചിരുന്ന മരത്തടി എടുത്ത് നീക്കുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam