ചൈന അതിർത്തി തർക്കം: ലോക്സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയ നോട്ടീസ്, പാർലമെന്റിന് മുന്നിൽ പ്രതിഷേധം

Published : Dec 21, 2022, 11:03 AM ISTUpdated : Dec 21, 2022, 11:57 AM IST
ചൈന അതിർത്തി തർക്കം:  ലോക്സഭയിൽ കോൺഗ്രസ്  അടിയന്തര പ്രമേയ നോട്ടീസ്, പാർലമെന്റിന് മുന്നിൽ പ്രതിഷേധം

Synopsis

ചൈന വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്  കോൺഗ്രസ് എംപിമാരായ മനീഷ് തിവാരിയും മാണിക്കം ടാഗോറും ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.

ദില്ലി : ചൈന-ഇന്ത്യ അതിർത്തി തർക്കം ഇന്നും പാർലമെന്റിൽ. അതിർത്തി വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്  കോൺഗ്രസ് എംപിമാരായ മനീഷ് തിവാരിയും മാണിക്കം ടാഗോറും ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. വിഷയം പാർലമെന്റിൽ ചർച്ചക്കെടുക്കാതെ ഒഴിഞ്ഞ് മാറാനാണ് ബിജെപി ശ്രമമെന്നാണ് കോൺഗ്രസ് ആരോപണം. 

ചൈന വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കുകയാണ്. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് സോണിയ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധിക്കുന്നത്. ചൈന വിഷയത്തിൽ ചർച്ച അനുവദിക്കാത്തത് സർക്കാരിൻ്റെ പിടിവാശിയാണെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. പൊതുജനങ്ങൾ യാഥാർത്ഥ്യം അറിയുന്നില്ല. വിഷയം സഭ ചർച്ച ചെയ്യണമെന്നതിൽ ഉറച്ച് നിൽക്കണമെന്നും ഇന്ന് ചേർന്ന കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗത്തിലും സോണിയ നിർദ്ദേശിച്ചു. 
 

 

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ