Omicron Spread : കൊവിഡ് മൂന്നാം തരം​ഗത്തിലേക്ക് രാജ്യം, തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കോൺ​ഗ്രസ്

Published : Jan 05, 2022, 12:53 PM IST
Omicron Spread : കൊവിഡ് മൂന്നാം തരം​ഗത്തിലേക്ക് രാജ്യം, തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കോൺ​ഗ്രസ്

Synopsis

യോ​ഗി ആദിത്യനാഥ് ഇന്ന് യുപിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന റാലി ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയിട്ടുണ്ട്.   

ദില്ലി: കൊവിഡ് മൂന്നാം തരം​ഗത്തിലേക്ക് രാജ്യം കടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കാൻ കോൺ​ഗ്രസ് തീരുമാനിച്ചു. ഒമിക്രോൺ വ്യാപനത്തിൽ ഇതാദ്യമായാണ് ഒരു മുഖ്യധാര രാഷ്ട്രീയ പാ‍ർട്ടി തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കുന്നത്. തീരുമാനത്തിൻ്റെ ഭാ​ഗമായി ഇപ്പോൾ യുപിയിൽ നടക്കുന്ന വനിതാ കൂട്ടായ്മകളും പാ‍ർട്ടി റദ്ദാക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശം അനുസരിച്ചാവും പ്രചാരണത്തിലെ തുടർ നടപടികൾ തീരുമാനിക്കുക. യോ​ഗി ആദിത്യനാഥ് ഇന്ന് യുപിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന റാലി ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയിട്ടുണ്ട്. 

രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലാണെന്ന് നേരത്തെ കൊവിഡ് പ്രതിരോധ വാക്സിൻ ഉപദേശക സമിതി തന്നെ വ്യക്തമാക്കിയിരുന്നു. ഈ മാസം തന്നെ മൂന്നാം തരംഗം ഉയർന്ന നിരക്കിലെത്തിയേക്കുമെന്ന് ചെയർമാൻ ഡോ.എൻ കെ അറോറ പറഞ്ഞു. വ്യാപനം ശക്തിപ്പെടുന്നതോടെ മെട്രോ ന​ഗരങ്ങളിലെ ആശുപത്രികളെല്ലാം നിറയാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഡോ. അറോറ നൽകുന്നു. 

രോഗവ്യാപനം തീവ്രമായതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കർഫ്യൂവിലേക്ക് നീങ്ങുകയാണ്.ദില്ലിക്ക് പുറമെ ഉത്തർപ്രദേശും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്.പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനെട്ടായിരം പിന്നിട്ട മഹാരാഷ്ട്രയും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. പഞ്ചാബിന് പിന്നാലെ ബിഹാറും രാത്രി കാല കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കാമെന്ന്  കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കിയിട്ടണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഒരു രൂപ പോലും വെട്ടില്ല, 15 വരെയുള്ള മുഴുവൻ പണവും തിരികെ നൽകും; 1000ക്കണക്കിന് ഹോട്ടൽ മുറികളും ഏർപ്പടാക്കി ഇൻഡിഗോ
ഒരുമിച്ച് ജീവിക്കണമെന്ന് കൗമാരക്കാർ, ഭീഷണിയുമായി പെൺകുട്ടിയുടെ കുടുംബം, പയ്യന് 21 വയസ്സാകട്ടെയെന്ന് സർക്കാർ, കോടതി പറഞ്ഞത്