സിദ്ധരാമോത്സവം; സിദ്ധരാമയ്യയുടെ ജന്മദിനം ആഘോഷമാക്കി കോണ്‍ഗ്രസ് , ദേശീയപാതയില്‍ ആറ് കിലോമീറ്ററോളം ഗതാഗതതടസ്സം

Published : Aug 03, 2022, 01:49 PM ISTUpdated : Aug 03, 2022, 01:54 PM IST
സിദ്ധരാമോത്സവം; സിദ്ധരാമയ്യയുടെ ജന്മദിനം ആഘോഷമാക്കി കോണ്‍ഗ്രസ് , ദേശീയപാതയില്‍ ആറ് കിലോമീറ്ററോളം  ഗതാഗതതടസ്സം

Synopsis

ദാവണഗെരെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. സിദ്ധരാമോത്സവം എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ പത്ത് ലക്ഷത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്. 

ബംഗളൂരു: 75ാം ജന്മദിനം വന്‍ ആഘോഷമാക്കി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ദാവണഗെരെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. സിദ്ധരാമോത്സവം എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ പത്ത് ലക്ഷത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്. 

ഡി കെ ശിവകുമാറിനൊപ്പം കേക്ക് മുറിച്ച് ജന്മദിനാഘോഷത്തിന് സിദ്ധരാമയ്യ തുടക്കമിട്ടു. പ്രവര്‍ത്തകരുടെ തിരക്ക് കാരണം ബെംഗ്ലൂരു പൂനെ ദേശീയപാതയില്‍ ആറ് കിലോമീറ്ററോളം ഗതാഗത തടസ്സമുണ്ടായി. 

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിന് ഇന്നലെ കോടതി ജാമ്യം സ്ഥിരപ്പെടുത്തി. ദില്ലി റോസ് അവന്യൂ കോടതിയാണ് ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തിയത്. രാജ്യം വിട്ടുപോകരുതെന്ന് വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ  ഇഡി അറസ്റ്റ് ചെയ്ത ശിവകുമാറിന് കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ശിവകുമാർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ജാമ്യം സ്ഥിരപ്പെടുത്തിയത്. ഇപ്പോൾ ഭരണത്തിലില്ലാത്തതിനാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം നിലനിൽക്കില്ലെന്നും ശിവകുമാർ വാദിച്ചു. അതേസമയം പ്രതികൾ ശക്തരായാതിനാൽ ജാമ്യം സ്ഥിരപ്പെടുത്തരുതെന്നായിരുന്നു ഇഡി വാദം. 

Read Also: അമിത് ഷായുമായി കൂടിക്കാഴ്ച; പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ് എംഎല്‍എ, തിരിച്ചടി

ശിവകുമാറിന് പുറമേ, വ്യവസായി സച്ചിൻ നാരായണൻ, ശർമ ട്രാവൽസ് ഉടമ സുനിൽകുമാർ ശർമ, കർണാടക ഭവനിലെ ഉദ്യോഗസ്ഥൻ അഞ്ജനേയ, രാജേന്ദ്ര എന്നിവരാണ് കേസിലെ പ്രതികൾ. ഇവരുടെ ഇടക്കാല ജാമ്യവും കോടതി സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 30ന് വാദം പൂർത്തിയായ കേസിൽ, വിധി പ്രസ്താവിക്കും മുന്നേ എല്ലാ പ്രതികളോടും ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ശിവകുമാറും മറ്റ് പ്രതികളായ സുനിൽ കുമാർ ശർമയും അഞ്ജനേയ, രാജേന്ദ്ര എന്നിവരും ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരായിരുന്നു.

ദില്ലിയിലെ സഫ്‍ദർദംഗിലെ ഫ്ലാറ്റിൽ നിന്ന് 8.59 കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇഡി ഡി.കെ.ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 23ന് കേസിൽ ദില്ലി ഹൈക്കോടതി ശിവകുമാറിന് ഇടക്കാല ജാമ്യം നൽകി. കേസിലെ മറ്റ് മൂന്ന് പ്രതികളുടെ സഹായത്തോടെ ശിവകുമാറും ശർമയും ഹവാല മാർഗങ്ങളിലൂടെ പണം കടത്തിയെന്നാണ് ഇഡി രജിസ്റ്റർ ചെയ്ത കേസ്. 

Read Also: പണവുമായി ഝാർഖണ്ഡ് എംഎൽഎമാർ അറസ്റ്റിലായ കേസ്; ബംഗാൾ പൊലീസിനെ ദില്ലി പൊലീസ് തടഞ്ഞു

 

 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന