തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാ​ഗത്തിൻ്റെ പിന്തുണ കോൺ​ഗ്രസ് പ്രതീക്ഷിക്കുന്നതായി താരീഖ് അൻവർ

Published : Feb 02, 2021, 04:55 PM IST
തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാ​ഗത്തിൻ്റെ പിന്തുണ കോൺ​ഗ്രസ് പ്രതീക്ഷിക്കുന്നതായി താരീഖ് അൻവർ

Synopsis

കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ വലിയ അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. കേരളത്തിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്.

തൃശ്ശൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ. തെരഞ്ഞെടുപ്പിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്തുണ കോൺ​ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു. കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ വലിയ അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. കേരളത്തിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഇക്കുറി കൂട്ടായ നേതൃത്വത്തിലൂടെയാണ് കോൺ​ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സമയബന്ധിതമായി സീറ്റ് വിഭജനവും സ്ഥാനാ‍ർത്ഥി നി‍ർണയവും പൂ‍ർത്തിയാവുമെന്നും തൃശ്ശൂ‍രിൽ മാധ്യമങ്ങളെ കണ്ട താരീഖ് അൻ‍വർ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനം; മോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടു, അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തും
'സംഘിപ്പടയുമായി വന്നാലും ജയിക്കില്ല, ഇത് തമിഴ്നാട്, ഉദയനിധി മോസ്റ്റ്‌ ഡേഞ്ചറസ്'; അമിത് ഷായ്ക്ക് മറുപടിയുമായി സ്റ്റാലിൻ