
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും മുൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷയുമായ കൃപ ആൽവയെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൃപ ആൽവയെ 6 വർഷത്തേക്ക് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താനും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനും ലക്ഷ്യമിട്ട് നടന്ന ഒളിക്യാമറ ദൃശ്യങ്ങൾ നിർമ്മിച്ചതിലും പ്രചരിപ്പിച്ചതിലും കൃപ ആൽവയ്ക്ക് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
തനിക്കെതിരെയുള്ള ഗൂഢലോചനയിൽ സ്വന്തം പാർട്ടി നേതാക്കൾക്ക് പങ്കുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിട്ടും കൃപ ആൽവയ്‌ക്കെതിരെ ഉടൻ നടപടിയെടുക്കാത്തതിൽ സിദ്ധരാമയ്യ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസിൽ ബെംഗളൂരു സൈബർ ക്രൈം പൊലീസും കർണാടക പൊലീസിന്‍റെ സെൻട്രൽ ക്രൈംബ്രാഞ്ചും കൃപ ആൽവയെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിൽ സിദ്ധരാമയ്യക്കെതിരായ വീഡിയോ തികച്ചും വ്യാജമാണെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിരുന്നു.
ഒന്നാം സിദ്ധരാമയ്യ സർക്കാരിന്‍റെ കാലത്താണ് കൃപ ആൽവ കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണായി പ്രവർത്തിച്ചിരുന്നത്. സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന ഗൂഢലോചന തെളിഞ്ഞതോടെയാണ് കെപിസിസി കർശന അച്ചടക്ക നടപടിയുമായി മുന്നോട്ടുപോയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam