
ബെംഗളൂരു: ബിജെപി എംഎല്‍എയെ വധിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ആസൂത്രണം ചെയ്യുന്ന വീഡിയോ പുറത്ത്. കര്‍ണാടക എംഎല്‍എ എസ് ആര്‍ വിശ്വനാഥിനെ വധിക്കാനാണ് കോണ്‍ഗ്രസ് നേതാവ് ഗോപാല്‍കൃഷ്ണ ആസൂത്രണം ചെയ്യുന്നത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. മറ്റൊരാളുമായി സംസാരിക്കുന്നതാണ് വീഡിയോയില്‍. ''എംഎല്‍എയെ ഫിനിഷ് ചെയ്‌തേക്ക്. അതിന് ഒരു കോടിയോ മറ്റോ ചെലവാകും. അത് ഓകെയാണ്. ആരും ഇത് അറിയരുത്. നമ്മള്‍ക്കിടയിലുള്ള കാര്യമാണ്''- കോണ്‍ഗ്രസ് നേതാവ് പറയുന്നു. വീഡിയോ ഏത് കാലെത്തെയാണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
എന്തായാലും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് ഈ വിഷയം ഗൗരവത്തിലാണ് സമീപിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. വീഡിയോ കണ്ട ശേഷം എംഎല്‍എയുമായി സംസാരിച്ചു. അദ്ദേഹത്തിന് അധിക സുരക്ഷ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ പൊലീസ് അന്വേഷിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ബെംഗളൂരു യെലഹങ്ക മണ്ഡലത്തിലെ എംഎല്‍എയാണ് എസ് ആര്‍ വിശ്വനാഥ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam