
മധ്യപ്രദേശ്: അന്താരാഷ്ട്ര യോഗ ദിനത്തിൽ ഒരു വർഷം പഴക്കമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെ തുടർന്ന് കോൺഗ്രസ് നേതാവ് കമൽനാഥിനെതിരെ ട്രോള്‍ വിമർശനം. ട്വിറ്റർ അക്കൗണ്ടിലാണ് കഴിഞ്ഞ വർഷത്തെ ഫോട്ടോ കമല്‍നാഥ് പങ്കുവച്ചിരിക്കുന്നത്. 'അന്താരാഷ്ട്ര യോഗ ദിന ആശംസകൾ. യോഗ പരിശീലിക്കുന്നതിലൂടെ കൂടുതൽ ഏകാഗ്രതയോടും ഊർജ്ജസ്വലതയോടും ശ്രദ്ധയോടും ഒപ്പം പോസിറ്റീവ് എനർജിയോടും ആരോഗ്യത്തോടും കൂടെ പ്രവർത്തിക്കാൻ സാധിക്കും. എല്ലാ ദിവസവും യോഗ അഭ്യസിക്കൂ. ആരോഗ്യത്തോടെയിരിക്കൂ.' ഫോട്ടോയ്ക്കൊപ്പം കമൽനാഥ് കുറിച്ചു.
എന്നാൽ ഇതേ ഫോട്ടോ തന്നെയാണ് കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനത്തിൽ, മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്തും കമൽനാഥ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ട്വിറ്റർ ഉപയോക്താക്കൾ പറയുന്നു. 'ഈ വർഷം യോഗ പരിശീലം നടത്തിയില്ലേ? കഴിഞ്ഞ വർഷത്തെ ഫോട്ടോയാണ് താങ്കൾ പോസ്റ്റ് ചെയ്തിരിക്കുന്നത്' എന്നാണ് ട്വിറ്ററിൽ ഒരാൾ കുറിച്ചിരിക്കുന്നത്. 'കഴിഞ്ഞ ഒരു വർഷമായി കമൽനാഥ് യോഗ ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു' എന്ന് മറ്റൊരാൾ കുറിക്കുന്നു.
'ഈ വർഷം എടുത്ത ഫോട്ടോ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാകില്ല. അതുകൊണ്ടാകാം അദ്ദേഹം കഴിഞ്ഞ വർഷത്തെ ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്നാണ് ബിജെപി വക്താവ് രജനീഷ് അഗർവാൾ പ്രതികരണം. 'അന്താരാഷ്ട്ര യോഗ ദിനത്തിൽ സംസ്ഥാനത്തെയും രാജ്യത്തെയും ജനങ്ങളെ അഭിനന്ദിക്കാൻ വേണ്ടിയാണ് അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്തത്. പ്രതീകാത്മക ചിത്രമാണത്. ഞായറാഴ്ച എടുത്ത ഫോട്ടോയാണിതെന്ന് എവിടെയും പറഞ്ഞിട്ടില്ല.; സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്‍റ്സ് മീഡിയ കോർഡിനേറ്റർ നരേന്ദ്ര സലൂജ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam