നിയന്ത്രണരേഖയിൽ പാക് സൈന്യത്തിൻ്റെ വെടിവെപ്പ്, കശ്മീരിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ തുടരുന്നു

By Web TeamFirst Published Jun 22, 2020, 10:26 AM IST
Highlights

പുലർച്ചേ മൂന്നരയോടെയാണ് പാകിസ്ഥാൻ അതിർത്തി പോസ്റ്റുകൾക്ക് നേരെ വെടിവച്ചത്. തുടർന്ന് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു

ശ്രീനഗർ: നിയന്ത്രണരേഖയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. നൗഷേരയിലും കൃഷ്ണ​ഗാട്ടിയിലുമാണ് പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാ‍ർ ലംഘിച്ചത്. 

പുലർച്ചേ മൂന്നരയോടെയാണ് പാകിസ്ഥാൻ അതിർത്തി പോസ്റ്റുകൾക്ക് നേരെ വെടിവച്ചത്. തുടർന്ന് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ഈ വ‍ർഷം ജൂൺ വരെ ഇതിനോടകം രണ്ടായിരത്തിലേറെ തവണ പാകിസ്ഥാൻ സൈന്യം വെടിനി‍ർത്തൽ കരാ‍ർ ലംഘിച്ചതായി നേരത്തെ സൈന്യം അറിയിച്ചിരുന്നു. 

അതേസമയം കശ്മീരിൽ അനന്തനാ​ഗിൽ തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. വെരിനാ​ഗ് കരപാനിലെ വനമേഖലയിൽ വച്ചാണ് തീവ്രവാദികളും സുരക്ഷാ സേനകളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ജമ്മു കശ്മീ‍ർ പൊലീസ് അറിയിച്ചു. 
 

click me!