പ്രിയങ്ക ഗാന്ധിയുടേതടക്കമുള്ള ഫോണ്‍ ചോര്‍ത്തല്‍; അന്വേഷണം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്

By Web TeamFirst Published Nov 4, 2019, 12:51 AM IST
Highlights

മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനും പശ്ചിമ ബംഗാള്‍ മുഖ്യമന്തി മമതാ ബാനര്‍ജിയ്ക്കും പിന്നാലെ ഫോണ്‍ വിവരങ്ങള്‍ നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും വന്നതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായിട്ടുണ്ട്

ദില്ലി: പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 121 ഇന്ത്യക്കാരുടെ ഫോണ്‍ വിവരങ്ങള്‍ ഇസ്രായേലി സ്പെവെയര്‍ ചോര്‍ത്തിയ സംഭവത്തില്‍ പാര്‍ലമെന്‍ററി
സമിതികളില്‍ അന്വേഷണം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്. ആനന്ദ് ശര്‍മ്മ അധ്യക്ഷനായ ആഭ്യന്തര മന്ത്രാലയ സ്റ്റാന്‍റിങ് കമ്മിറ്റിയും ശശി തരൂര്‍
അധ്യക്ഷനായ ഐടി മന്ത്രാലയ സ്റ്റാന്‍റിങ് കമ്മിറ്റിയിലുമാണ് ഫോണ്‍ചോര്‍ത്തല്‍ ചര്‍ച്ചയാക്കാന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

ഈമാസം 15 നാണ് ആഭ്യന്തര മന്ത്രാലയ സ്റ്റാന്‍റിങ് കമ്മിറ്റിയോഗം. യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്ന് ചെയര്‍മാന്‍ ആനന്ദ് ശര്‍മ്മ വ്യക്തമാക്കി. സൈബര്‍ ഹാക്കിങ് ഗൗരവത്തോടെയാണ് കാണുന്നതെന്നും സര്‍ക്കാരിനോട് വ്യക്തത തേടുമെന്നും ശശി തരൂരും വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനും പശ്ചിമ ബംഗാള്‍ മുഖ്യമന്തി മമതാ ബാനര്‍ജിയ്ക്കും പിന്നാലെ ഫോണ്‍ വിവരങ്ങള്‍ നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും വന്നതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയുടെ വിവരം ചോര്‍ത്തലില്‍
സന്ദേശം ലഭിച്ചെന്ന് സ്ഥിരീകരിച്ച കോണ്‍ഗ്രസ് മോദിസര്‍ക്കാര്‍ ചാര സര്‍ക്കാരെന്ന് ആരോപിച്ചിട്ടുണ്ട്.

click me!