
ദില്ലി: കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗം ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് തുടങ്ങി. പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാമത് ജന്മ വാർഷികാചരണം വിപുലമായ പരിപാടികളോടെ നടത്താന്‍ യോഗത്തിൽ തീരുമാനമായി.
സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ബുധനാഴ്ചയാണ് യോഗം വിളിച്ച് ചേർത്തിരുന്നത്. എന്നാൽ, ചില കാരണങ്ങളാൽ യോഗം ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. രാവിലെ 9.45നാണ് യോഗം തുടങ്ങിയത്. അതേസമയം, പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് രാജിവച്ച നവജോത് സിങ് സിദ്ദു ദില്ലി ഡിസിസി അധ്യക്ഷനായേക്കും എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam