രണ്ടാം ഭാര്യ പിണങ്ങിപ്പോയതിന് കാരണം മകനും മരുമകളും; മുത്തച്ഛന്‍ പേരക്കുട്ടിയെ ഇഷ്ടികയ്ക്ക് അടിച്ച് കൊന്നു

Published : Aug 01, 2019, 09:32 AM IST
രണ്ടാം ഭാര്യ പിണങ്ങിപ്പോയതിന് കാരണം മകനും മരുമകളും; മുത്തച്ഛന്‍  പേരക്കുട്ടിയെ ഇഷ്ടികയ്ക്ക് അടിച്ച് കൊന്നു

Synopsis

തന്‍റെ രണ്ടാം ഭാര്യ പിരിഞ്ഞ് പോയതിന് കാരണം മകനും മരുമകളുമാണെന്നും ഇതിന്‍റെ ദേഷ്യത്തിലാണ് പേരക്കുട്ടിയെ കൊന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 


പൊള്ളാച്ചി: പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ ഇഷ്ടിക കൊണ്ട് അടിച്ചു കൊന്നു. കേസില്‍ പൊലീസ് കിണത്ത്ക്കടവ് കുറുമ്പ പാളയം സ്വദേശി ശെല്‍വരാജ് (48) നെ പൊലീസ് അറ്സ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെ ഒത്തക്കല്‍ മണ്ഡപം തൊപ്പം പാളയത്ത് വഴിയരികിലെ കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കിയ നിലയിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. 

ശെല്‍വരാജിന്‍റെ ആദ്യ ഭാര്യയിലെ മകന്‍ കുമാറിന്‍റെ ഏക മകള്‍ ധര്‍ഷിനി (പത്ത് മാസം)യാണ് കൊല്ലപ്പെട്ടത്. തന്‍റെ രണ്ടാം ഭാര്യ പിരിഞ്ഞ് പോയതിന് കാരണം മകനും മരുമകളുമാണെന്നും ഇതിന്‍റെ ദേഷ്യത്തിലാണ് പേരക്കുട്ടിയെ കൊന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

ഭാര്യ പിണങ്ങിപ്പോയതിന് ശേഷം മകന്‍റെ വീട്ടിലെത്തിയ ശെല്‍വരാജ് മരുകളുടെ മടിയില്‍ ഇരിക്കുകയായിരുന്ന കുട്ടിയേയും എടുത്ത് ബൈക്കില്‍ കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനിടെ കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു.  
പൊലീസ് മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ കിണത്ത്ക്കടവ് റെയില്‍ വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

36000 രൂപ മാസ ശമ്പളമുള്ള ഭാര്യക്ക് 5000 രൂപ ജീവനാംശം; ഭർത്താവിൻ്റെ വാദം അംഗീകരിച്ച് അലഹബാദ് ഹൈക്കോടതി; ജീവനാംശം നൽകേണ്ടെന്ന് വിധി
ലിബിയയിൽ ഇന്ത്യൻ ദമ്പതികളും മൂന്ന് വയസുകാരി മകളെയും തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം 2 കോടി ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് സന്ദേശം