
ദില്ലി: ലോക വിഡ്ഢി ദിനത്തിൽ മോദിയെ പരിഹസിച്ച് കോൺഗ്രസ് രംഗത്ത്. രാജ്യത്തെ വിഡ്ഢിയാക്കിയ 3232 ദിവസങ്ങൾ എന്നാണ് കോൺഗ്രസ് പരിഹാസം. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാ ണ് പരിഹാസം .2014 മെയ് 26 മുതൽ 2023 ഏപ്രിൽ 1 വരെയുള്ള മോദിയുടെ ഭരണകാലയളവാണ് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്.
It's not a joke. pic.twitter.com/Krsj7pnFfP
— Congress (@INCIndia) April 1, 2023 p>
മധ്യപ്രദേശിൽ വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഏപ്രിൽ 1 ന് മോദി ട്രെയിൻ ഉദ്ഘാടനം ചെയ്തുവെന്ന് കോൺഗ്രസ് പരിഹസിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കോൺഗ്രസിന്റെത് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ്.നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ ഉദ്ദേശശുദ്ധി നല്ലതെങ്കിൽ പുതിയ വഴികൾ തുറക്കുമെന്ന് മോദി പറഞ്ഞു.അതിനിടെ പ്രധാനമന്ത്രി ബിരുദവിഷയത്തിലെ ഗുജറാത്ത് ഹൈക്കോടതി വിധി പ്രചാരണമാക്കാൻ എഎപി തീരുമാനിച്ചു. വിധി ജനങ്ങളിൽ വീണ്ടും സംശയം ജനിപ്പിക്കുന്നുവെന്ന് കെജ്‌രിവാള്‍ വിമര്‍ശിച്ചു.അഴിമതിയുടെ നാണക്കേട് മറിയ്ക്കാൻ കെജരിവാൾ പുതിയ നാടകം കളിക്കുകയാണെന്ന് ബിജെപി പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam